ശുചീകരണത്തിന് രംഗത്തിറങ്ങണം: സിപിഐ എം

കോട്ടയം
വെള്ളപ്പൊക്ക കെടുതിയിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാനും ശുചീകരണ പ്രവര്‍ത്തനങ്ങൾക്കും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. നിരവധി ആളുകളാണ് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി താമസിക്കുന്നത്. വെള്ളമിറങ്ങുമ്പോള്‍ ചെളിയും മാലിന്യങ്ങളും കൊണ്ട് വീടുകള്‍ വാസയോഗ്യമല്ലാതായി മാറും. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ഈ സാഹചര്യമുണ്ടാകും. പൊതുസ്ഥലങ്ങള്‍, റോഡരികുകള്‍, ഓടകള്‍, കാനകള്‍, ജലാശയങ്ങള്‍ എന്നിവ മഴക്കാലത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട് വിവിധ പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും ഇടയാക്കുന്ന നിലയാണിപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും പാർടിയും വര്‍ഗബഹുജന സംഘടനകളും അഭയം ചാരിറ്റബിള്‍ സൊസൈറ്റിയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. ദുരിതബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലും അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിരവധി സഹായങ്ങളെത്തിക്കുന്നുണ്ട്. അഭയത്തിന്റെ വളണ്ടിയര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണം.










0 comments