വികസനത്തിന്റെ കരുത്തോടെ

ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് വികസനസന്ദേശ ജാഥ പരിപ്പിലെത്തിയപ്പോൾ ക്യാപ്റ്റൻ മന്ത്രി വി എൻ വാസവനെ സ്വീകരിക്കുന്നു
ഏറ്റുമാനൂർ
വികസനത്തിന്റെ പരവതാനി വിരിച്ച കർഷകമണ്ണിൽ കരുത്തോടെ പര്യടനം നടത്തിയ വികസന സന്ദേശ ജാഥയ്‌ക്ക് നാടെങ്ങും ഉജ്വല സ്വീകരണം. മന്ത്രി വി എൻ വാസവൻ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ജനങ്ങൾ മന്ത്രിയെ ആദരവോടെ വരവേറ്റു. മൂന്നാം ദിനം ജാഥ ആർപ്പൂക്കര കരിപ്പയിൽ നിന്നാരംഭിച്ചു. പേരൂർ എസ്എൻഡിപി ജങ്ഷനിൽ സിപിഐ ജില്ലാ അസി. സെക്രട്ടറി ബിനു ബോസ് ഉദ്‌ഘാടനം ചെയ്തു. അയ്മനം, പരിപ്പ്, ചെങ്ങളം, തിരുവാർപ്പ് കരമശ്ശേരിൽ, കുമരകം ആശാരിശ്ശേരി എന്നിവിടങ്ങളിലൂടെ ചക്രംപടിയിൽ സമാപിച്ചു. മണ്ഡലത്തിലെ വികസനങ്ങളും ഭാവി പ്രതീക്ഷകളും മന്ത്രി ജനങ്ങളുമായി പങ്കുവച്ചു. പടിഞ്ഞാറൻ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഒളശ്ശ, പരിപ്പ്, കോണത്താറ്റ്, ഇല്ലിക്കൽ തുടങ്ങിയ പാലങ്ങൾ, ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കിയ റോഡുകൾ തുടങ്ങി ഒട്ടേറെ വികസനങ്ങൾ മന്ത്രി ജനങ്ങളുമായി പങ്കുവച്ചു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പരിപ്പ്– തൊള്ളായിരം റോഡിന്റെയും പാലത്തിന്റെയും പുനർനിർമാണം വീണ്ടും തുടങ്ങിയത് ജനങ്ങൾക്ക് പ്രതീക്ഷനൽകി. മില്ലുകാരുടെ ചൂഷണത്തിൽനിന്ന് നെൽകർഷകരെ സംരക്ഷിക്കാൻ നിർമാണം പുരോഗമിക്കുന്ന നെല്ല് സംഭരണ, സംസ്കരണ, വിപണന കേന്ദ്രം കർഷകർക്ക് ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു. 4100 കോടി രൂപയുടെ വികസനങ്ങൾ മന്ത്രി ജനങ്ങളുമായി പങ്കുവച്ചു. കോട്ടയം മെഡിക്കൽ കോളേജ് വികസനം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചാവറ മ്യൂസിയം, എംജി യുണിവേഴ്സിറ്റി തുടങ്ങി അനവധി വികസനങ്ങൾ ജനങ്ങളുമായി സംവദിച്ചു. ഭാവിയിൽ വിഭാവനം ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതികളും പങ്കുവച്ചു. ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതം കൂടുതൽ അനായാസമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ, പട്ടിത്താനം മണർകാട് ബൈപ്പാസിന് കുറുകെ പാറകണ്ടത്ത് പാലാ റോഡിൽ ഫ്ലൈ ഓവർ, നഗരത്തിനു ചുറ്റുമുള്ള റിങ് റോഡ്, ടൂറിസത്തിന് കരുത്തേകാൻ അയ്മനത്ത് വാട്ടർ തീം പാർക്ക്, ഫയർ സ്റ്റേഷൻ തുടങ്ങി ഒട്ടനവധി കാഴ്ചപ്പാടുകൾ പങ്കുവച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ ടി ആർ രഘുനാഥൻ, കെ എൻ വേണുഗോപാൽ, റെജി സഖറിയ, കെ എം രാധാകൃഷ്ണൻ, കെ ഐ കുഞ്ഞച്ചൻ, രാജീവ് നെല്ലിക്കുന്നേൽ, ബിനു ബോസ്, വി ജയപ്രകാശ്, എം എസ് സാനു, ഇ എസ് ബിജു, ബാബു ജോർജ്, കെ വി പുരുഷൻ, ജോസ് ഇടവഴിക്കൽ, ജിം അലക്സ്, പൊന്നപ്പൻ കരിപ്പുറം, പി കെ ഷാജി, ടി എം ഷിബു കുമാർ, മഹേഷ് ചന്ദ്രൻ, സാബു മുരിക്കവേലി, എ കെ ആലിച്ചൻ, മിനി മനോജ്, ആർ പ്രമോദ് ചന്ദ്രൻ, ബി ജെ ലിജീഷ്, ശശിധരൻ കുന്നപ്പള്ളി, എം ആർ മനോജ്, കെ ആർ അജയ്, സി ടി രാജേഷ്, പ്രേംജി, എം എസ് ബഷീർ, ബാബു മരങ്ങാട്ട്, ഒ എസ് അനീഷ്, പി എൻ ഹരി, അജയൻ കെ മേനോൻ, എ കെ മാധവൻ, ജെസ്സി നൈനാൻ, എ പി സലിമോൻ, കെ എസ് സലിമോൻ, സാൽവിൻ കൊടിയന്തറ, ടോണി കുമരകം, രമ്യ ഷിജോ, സി ജെ ഷാജി, സി വി ചെറിയാൻ, ജോസ് ടോം, സിബി സെബാസ്റ്റ്യൻ, പി എൻ സാബു, ജോഷി ഇലഞ്ഞിയിൽ, സി എം അനി, ഷിജോ ജോൺ, ഷാജി വരമ്പിനകം, കെ കെ ബിനോയ്, പി ആർ രജിമോൻ, എൻ വി സത്യൻ നേരേമട, സജിമോൻ പി തോമസ്, വി കെ ജോഷി, ധന്യാ സാബു, ടി വി സുധീർ, പ്രിൻസ് സ്കറിയ എന്നിവർ സംസാരിച്ചു.










0 comments