Deshabhimani

എംജി നീന്തൽ: പാലായിലെ കോളേജുകൾ മുന്നിൽ

SWIMMING

എംജി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് നീന്തൽ മത്സരത്തിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ഒന്നാംസ്ഥാനം നേടിയ എം ആർ അനഘ(അൽഫോൻസ കോളേജ് പാലാ). ഫോട്ടോ: മനു വിശ്വനാഥ്

വെബ് ഡെസ്ക്

Published on Nov 22, 2026, 01:09 AM | 1 min read

പാലാ

എംജി സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും മുന്നിൽ. സെന്റ് തോമസ് 52ഉം അൽഫോൻസ 82ഉം പോയിന്റുകൾ വീതം നേടിയാണ്‌ ആദ്യദിനത്തിൽ മുന്നിലെത്തിയത്‌. പുരുഷ വിഭാഗത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ (38), കളമശേരി രാജഗിരി കോളേജ് (ഒന്പത്‌) എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വനിതാവിഭാഗത്തിൽ 22 പോയിന്റുമായി പാലാ സെന്റ് തോമസ്‌ കോളേജാണ്‌ രണ്ടാമത്‌. ആറ്‌ വീതം പോയിന്റുകൾ നേടി എറണാകുളം സെന്റ് തെരേസാസ്, കളമശേരി രാജഗിരി കോളേജുകളാണ്‌ മൂന്നാംസ്ഥാനത്ത്‌. പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ നീന്തൽക്കുളത്തിൽ ആരംഭിച്ച മത്സരം സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ് ഉദ്ഘാടനംചെയ്‌തു. ചെന്നൈ എസ്ആർഎം സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള എംജി സർവകലാശാല ടീമുകളെ ചാമ്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുക്കും. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

RSS Flag IN KSRTC Bus

02

print edition ആർഎസ്‌എസ്‌ കൊടിയും മുദ്രാവാക്യവുമായി പമ്പ കെഎസ്ആർടിസി സർവീസ്‌
Ravi Hanj Arrest

05

print edition സാമുദായികവികാരം വ്രണപ്പെടുത്തിയെന്ന കേസ്‌: രവി ഹഞ്ജ്‌ നെടുമ്പാശേരിയിൽ 
പിടിയിൽ
deshabhimani section

Recommended

Deshabhimani
Home