ad
Deshabhimani

ഉദയനാപുരത്തെ ക്യാന്പ്‌ 
സന്ദർശിച്ച്‌ വി എൻ വാസവൻ

vnv

ഉദയനാപുരം പഞ്ചായത്തിലെ വല്ലകം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 09, 2026, 01:10 AM | 1 min read

വൈക്കം

ജില്ലയിലെ വലിയ ക്യാമ്പായ ഉദയനാപുരം വല്ലകം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ സന്ദർശിച്ചു. ക്യാമ്പ് വിലയിരുത്തി അന്തേവാസികൾക്കൊപ്പംഏറെനേരം ചെലവഴിച്ചാണ് അദേഹം മടങ്ങിയത്‌. 290 കുടുംബങ്ങളിലായി 400 ൽ അധികം ആളുകളാണ് ക്യാമ്പിലുള്ളത്. ഉദയനാപുരം ചെട്ടിമംഗലം, കൊടിയാട്, വാഴമന, ചിറപ്പാട്, പടിഞ്ഞാറേക്കര, വൈക്കപ്രയാർ, വല്ലകം, ഇരുമ്പുഴിക്കര തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പിലുള്ളത്. മൂവാറ്റുപുഴയാർ കരകവിഞ്ഞതും കനത്ത മഴയുമാണ് പ്രദേശത്തെ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിൽ, ഏരിയ സെക്രട്ടറി പി ശശിധരൻ, നേതാക്കളായ ടി ടി സെബാസ്റ്റ്യൻ, ജി രവികുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജി രഞ്ജിത്ത്, പഞ്ചായത്ത് അംഗം കെ ദീപേഷ്, ഡോ വിജിത്ത് ശശിധർ എന്നിവർ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home