ad
Deshabhimani

മലരിക്കൽ ത്രീഡി വിസ്‌മയം തിരക്കേറുന്നു

malarikkalil thridi

മലരിക്കലിൽ ആരംഭിച്ച വിആർ ആൻഡ്‌ ത്രീഡി എക്‌സ്‌പീരിയൻസ് സെന്ററിൽ ത്രീഡി തീയറ്ററിൽ കാഴ്‌ചകൾ ആസ്വദിക്കുന്നവർ. വിആർ ഹെഡ്‌സെറ്റിലൂടെ കാഴ്‌ചകൾ കാണുന്ന പെൺകുട്ടി

വെബ് ഡെസ്ക്

Published on Aug 25, 2026, 12:22 AM | 1 min read

കോട്ടയം ലോകശ്രദ്ധയിലേക്ക്‌ മലരിക്കലിൽ ത്രീഡി സംവിധാനത്തിലൂടെ എത്തുന്നു. ഇവിടെ ആരംഭിച്ച വിആർ ആൻഡ്‌ ത്രീഡി എക്‌സ്‌പീരിയൻസ് സെന്റർ സഞ്ചരികൾക്ക്‌ നൽകുന്നത്‌ പുതു അനുഭവം. ഞായറാഴ്‌ച സെന്ററിൽ വലിയ തിരക്ക്‌ അനുഭവപ്പെട്ടു. മീനച്ചിലാർ –- മീനന്തറയാർ –- കൊടൂരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായി 2018-ൽ ആരംഭിച്ച മലരിക്കൽ ടൂറിസം കേന്ദ്രത്തിലാണ്‌ നവ്യാനുഭവം സമ്മാനിക്കുന്ന ത്രീഡി എക്‌സ്‌പീരിയൻസ്‌. ലോക പ്രശസ്ത സഞ്ചാര കേന്ദ്രങ്ങളിലേക്ക് വെർച്വലായി യാത്ര ചെയ്യാനും സമുദ്രത്തിനടിയിലെ അത്ഭുതലോകം, ബഹിരാകാശം തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങളും പങ്കിടാം. ​ത്രീഡി മൂവി തിയറ്ററും ഗാലറിയുമാണ്‌ ഇവിടുത്തെ പ്രധാന ആകർഷണം. ത്രീഡി ഗാലറിയിൽ കോട്ടയത്തെ പ്രസിദ്ധ ആരാധനാലയങ്ങൾ, ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങളും അടുത്തുകാണാം. മാർത്താണ്ഡം വരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയുന്ന ബൈനോക്കുലർ വാച്ച് സൗകര്യവും കേന്ദ്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌. സന്ദർശകർക്ക് ത്രിഡി ഫോട്ടോ ബൂത്തിൽ സ്വന്തം ത്രീഡി ഫോട്ടോകളെടുക്കാനും ഇവർ കൊണ്ടുവരുന്ന സാധാരണ ഫോട്ടോകൾ ത്രീഡി ചിത്രങ്ങളാക്കാനും സ‍ൗകര്യമുണ്ട്‌. ആമ്പൽ വസന്തം കാണാൻ എത്തുന്നവർക്കായി റെസ്‌റ്റോറന്റും ഒരുക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home