രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎസ്ഥാനം രാജിവയ്ക്കണം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈക്കത്ത് സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റിയംഗം കവിത റെജി ഉദ്ഘാടനംചെയ്യുന്നു
വൈക്കം
ലൈംഗിക അതിക്രമ ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ വൈക്കത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേനടയിൽ നിന്നാരംഭി പ്രതിഷേധ പ്രകടനം ബോട്ട് ജെട്ടിയിൽ സമാപിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കവിത റെജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കവിതാ രാജേഷ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബിന്ദു അജി, ഏരിയ ട്രഷറർ സി ടി മേരി, ഏരിയ ജോയിന്റ് സെക്രട്ടറി സുജാത രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ മായാദേവി, മീന സരിൻലാൽ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി, ബ്ലോക്ക് പഞ്ചാത്തംഗം വീണ അജി എന്നിവർ സംസാരിച്ചു. കടുത്തുരുത്തി സ്ത്രീപീഡകൻ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ല കമ്മിറ്റിയംഗം പത്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് അംഗം അനിത മുരളീധരൻ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം എൻ ബി സ്മിത,ഏരിയ സെക്രട്ടറി സ്വപ്ന സുരേഷ്, ജോ. സെക്രട്ടറി ഷീല ഹരിദാസ് ഏരിയ കമ്മിറ്റി അംഗം അംബിക പ്രകാശൻ എന്നിവർ സംസാരിച്ചു.









0 comments