ad
Deshabhimani

ഗാന്ധിജിയെ സ്വീകരിച്ച
പങ്കജാക്ഷിയമ്മയ്ക്ക് വീട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2026, 02:09 AM | 1 min read

കുമാരനല്ലൂർ ​

1937ൽ മഹാത്മാഗാന്ധി കുമാരനല്ലൂർ ദേവീക്ഷേത്രം സന്ദർശിച്ചപ്പോൾ താലപ്പൊലിയുമായി മുന്നിൽനിന്ന് ഗാന്ധിയെ സ്വീകരിച്ച പങ്കജാക്ഷിയമ്മ വിടവാങ്ങി. ഇതോടെ ഗാന്ധി സ്മരണയിലെ കോട്ടയത്തെ അവസാന കണ്ണിയാണ് ഓർമയായത്‌. ഗാന്ധിയുടെ കുമാരനല്ലൂർ ക്ഷേത്രത്തിലെ സന്ദർശനവേളയിൽ സ്വീകരിക്കാനായി കുട്ടികളുടെ സംഘത്തിൽ അന്ന് 10 വയസുകാരിയായ പങ്കജാക്ഷിയമ്മയും ഉണ്ടായിരുന്നു. തുടർന്ന് കുട്ടികൾ പ്രാർഥനാഗാനവും ആലപിച്ചു. ഗാന്ധിയുടെ കുമാരനല്ലൂർ സന്ദർശനത്തിന്റെ ഓർമകൾ ജീവിതകാലം മുഴുവൻ പങ്കജാക്ഷിയമ്മ സൂക്ഷിച്ചിരുന്നു. കുമാരനല്ലൂർ ഗവ. സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച പങ്കജാക്ഷിയമ്മ നിരവധി കുട്ടികൾക്ക് തിരുവാതിര പരിശീലനവും നൽകി. പുതിയതലമുറയ്ക്ക് തിരുവാതിരപ്പാട്ടുകൾ പരിചയപ്പെടുത്തുന്നതിനായി ‘തിരുവാതിര പാട്ടുകൾ’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home