ലൂർദിയൻ ബാസ്‌കറ്റ്ബോൾ ടൂർണമെന്റ് 29ന് തുടങ്ങും

കോട്ടയം
ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ്ബോൾ ടൂർണമെന്റ് ചൊവ്വാഴ്ച തുടങ്ങും. കോട്ടയം ലൂർദ് പബ്ലിക് സ്‌കൂൾ ബിഷപ് ചാൾസ് ലവീഞ്ഞ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30ലധികം ടീമുകൾ പങ്കെടുക്കും. ടൂർണമെന്റ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്‌ഘാടനം ചെയ്യും. വെള്ളി വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ വിജിലൻസ് ജഡ്‌ജ് കെ വി രജനീഷ് ഉദ്‌ഘാടനം ചെയ്യും. ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ലൂർദ് സ്‌കൂൾ മാനേജർ ഫാ. ജേക്കബ് വട്ടക്കാട്ട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രിൻസിപ്പാൾ ഫാ. തോമസ് പാറത്താനം, വൈസ് പ്രിൻസിപ്പാൾ ആൻസമ്മ ജോസഫ്, എസ് ഗോപകുമാർ, സിജോ സൈമൺ, മെറി റോസ് മാത്യു, മെവിൻ സജി, അമൽ സി ജോർജ്, ഇടിക്കുള ടി പോൾ എന്നിവരും പങ്കെടുത്തു. ആഗസ്ത് 25 മുതൽ 28 വരെ നടക്കുന്ന ക്ലസ്റ്റർ ഇലവൻ ബാസ്കറ്റ്ബോൾ ടൂർണമെന്റിനും ലൂർദ് സ്‌കൂൾ വേദിയാകും. 8 ജില്ലകളിൽ നിന്നായി 124 സ്‌കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.











0 comments