ad
Deshabhimani

കെ എം രാധാകൃഷ്ണന്‌ ജന്മനാട്ടിൽ സ്‌നേഹനിർഭര വരവേൽപ്‌

എൽഡിഎഫ്‌
വെബ് ഡെസ്ക്

Published on Mar 25, 2026, 02:01 AM | 1 min read

​​പാമ്പാടി

പുതുപ്പള്ളി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ എം രാധാകൃഷ്ണന്‌ ജൻമനാടായ പാന്പാടിയിൽ സ്‌നേഹ നിർഭര വരവേൽപ്‌. ചൊവ്വ രാവിലെ കൂരോപ്പട പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് പാമ്പാടിയിലുമായി നടന്ന പര്യടനത്തിൽ സ്ഥാനാർഥിക്ക്‌ ആവേശം നറഞ്ഞ സ്വീകരണം ലഭിച്ചു. വികസനത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയമുയർത്തി നടത്തുന്ന പര്യടനത്തിന്‌ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. രാവിലെ കൂരോപ്പട പഞ്ചായത്തിലെ കോത്തല, പന്ത്രണ്ടാം മൈൽ, പതിമൂന്നാം മൈൽ, കോയിത്താനം, വട്ടുകളം, നടേപ്പിടിക തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സ്ഥാനാർഥിയെ എതിരേൽക്കാൻ എത്തിയത്. ​പര്യടനത്തിൽ സ്ഥാനാർഥിക്കൊപ്പം സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ എം എബ്രഹാം, കെ പി ശ്രീരാമൻ, പഞ്ചായത്തംഗം ഷിബു, അരുൺ സേനൻ, മാർട്ടിൻ മത്തായി തുടങ്ങിയ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് പാമ്പാടി ടൗണിലും പരിസരങ്ങളിലും നടന്ന പര്യടനം ജനകീയ ഉത്സവമായി മാറി. കാളച്ചന്തയിൽ നിന്ന് പര്യടനം ആരംഭിച്ചു. ​എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസന മുന്നേറ്റങ്ങൾക്കും കരുത്തുപകരാൻ തങ്ങളുടെ പ്രിയ നേതാവിനെ വിജയിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പാമ്പാടിയിലെ വോട്ടർമാർ. പാമ്പാടിയിലെ പര്യടനത്തിൽ എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി റെജി സഖറിയ‍, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എസ് സാബു, കെ എസ് ഗിരീഷ്, വി എം പ്രദീപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രദീഷ്, പി വി അനീഷ്‌ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home