ad
Deshabhimani

നിർമല നാടിന്റെ നൈർമല്യം

ldf

കടുത്തുരുത്തി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി നിർമല ജിമ്മിയെ വെളിയന്നൂർ അരീക്കരയിലെ വനിതകൾ കണിക്കൊന്ന നൽകി സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 29, 2026, 01:20 AM | 2 min read

കടുത്തുരുത്തി "

പ്രവർത്തനപരിചയമുണ്ട്, വർഷങ്ങളായിട്ട്‌ അറിയാം, നിർമല ജിമ്മി അഭിമാനകരമായ പ്രവർത്തനങ്ങളാണ്‌ കാഴ്ചവച്ചത്‌. എത്‌ വിഷയത്തിലും ഇടപെടാൻ താല്പര്യം കാണിക്കുന്നയാളാണ്, ഞങ്ങൾക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. നാടിന് ഉപകാരപ്പെടുന്ന ആളാണോ എന്ന് നോക്കിയാണ് വോട്ട്‌ ചെയ്യാറ്‌. ഈ പ്രാവശ്യം നൂറുമാർക്കും ഞങ്ങൾ നൽകുന്നത് നിർമലയ്‌ക്കാണ് ’. വെളിയന്നൂർ പഞ്ചായത്തിലെ പാറത്തൊട്ടാൽ നിവാസികൾ പറഞ്ഞു. എൽഡിഎഫ് സർക്കാർ ഈ മലയിൽ കുടിവെള്ളമെത്തിച്ചു. ഞങ്ങൾ വിവിധ കാര്യങ്ങൾ പറഞ്ഞ് എംഎൽഎയെ സമീപിച്ചിട്ടും ഒരു വികസനപ്രവർത്തനവും നടത്താൻ തയ്യാറായില്ലെന്ന്‌ വെളിയന്നൂർ പഞ്ചായത്തിലെ ആളുകൾ ഒന്നടങ്കം പറയുന്നു. സംസ്ഥാന സർക്കാരിന്റെ സഹായത്താൽ വെളിയന്നൂർ പഞ്ചായത്ത് ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്‌. കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്രസർക്കാരിന്റെ എൻക്യുഎഎസ്, സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡുകൾ, സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി എന്നിവ ലഭിച്ചു. ആയൂർവേദ അശുപത്രിക്ക് പുതിയ കെട്ടിടം പണിതു. ഇങ്ങനെ എത് വികസന പ്രവർത്തനങ്ങളെടുത്താലും എംഎൽഎയ്‌ക്ക് ഒന്നും അവകാശപ്പെടാനില്ലെന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിർമല ജിമ്മി വോട്ടഭ്യർഥിക്കുന്നത്. വെളിയന്നൂർ പഞ്ചായത്തിലെ പാറത്തൊട്ടാൽ ജങ്‌ഷനിൽജനിന്നാണ് ശനിയാഴ്ച പര്യടനം ആരംഭിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സിപിഐ പാലാ മണ്ഡലം കമ്മിറ്റിയംഗം എസ് ശിവദാസൻ പിള്ള അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ സി ജെ ജോസഫ്, പി വി സുനിൽ, കെ ജയകൃഷ്ണൻ, പി ജി ത്രിഗുണസെൻ, സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാലാ, പി എം മാത്യു, ടി എം സദൻ, സി കെ മോഹനൻ, രാജു ജോൺ ചിറ്റേത്ത്, ഡോ. സിന്ധുമോൾ ജേക്കബ്, ടോമി മ്യാലിൽ, പാപ്പച്ചൻ വാഴയിൽ, ജോസഫ് ചേനക്കാലാ, ജോർജ് മങ്കുഴികരിയിൽ, ബെന്നി ജോസഫ്, ഷിബി മത്തായി, ജിനി സിജു, തങ്കമ്മണി ശശി, ടി ഒ അനൂപ്, സി കെ രാജേഷ്, സജിമോൻ കുര്യാക്കോസ്, കെ ടി സന്തോഷ്, എൻ സി ജോയി, എം എസ് പ്രസന്നകുമാർ, എസ് ദിപിൻ, എം ആർ മണി, എം പി രാധാകൃഷ്ണൻ, എം ആർ സാബു, ബേബി തൈപറമ്പിൽ, ഷൈജു മുളയാനിക്കുന്നേൽ എന്നിവർ സംസാരിച്ചു. വെളിയന്നൂർ, ഉഴവൂർ, മുളക്കുളം എന്നിവിടങ്ങളിൽ പര്യടനം നടത്തി വടുകുന്നപ്പുഴയിൽ സമാപിച്ചു. തിങ്കളാഴ്ച പര്യടനം ഞീഴൂർ പരുന്തുമാക്കിൽ നിന്നാരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home