Deshabhimani

ചോദ്യം ചെയ്‌ത നാട്ടുകാർക്കുനേരെ വടിവാൾ വീശി

വെബ് ഡെസ്ക്

Published on Nov 28, 2026, 12:00 AM | 1 min read

വടൂക്കര

റെയിൽവേ ഗേറ്റ്‌ പകുതി തുറന്നിട്ട്‌ ഗേറ്റ്‌മാന്റെ മദ്യപാനം തൃശൂർ വടൂക്കര റെയിൽവേ ഗേറ്റ്‌ പകുതി തുറന്നിട്ട്‌ ഗേറ്റ്‌മാന്റെ മദ്യപാനം. ജനങ്ങളുടെ അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. വ്യാഴം രാത്രി 11.10 ഓടെ വടൂക്കര സ്വദേശി അമീർ കാറുമായി വരുന്പോഴായിരുന്നു ഗേറ്റ്‌ പകുതി തുറന്നിട്ട നിലയിൽ കണ്ടത്‌. തുടർന്ന്‌ ഗേറ്റ്‌മാന്റെ ഡ്യൂട്ടി മുറിയിലെത്തി അന്വേഷിച്ചപ്പോൾ ഗേറ്റ്‌മാൻ സുഹൃത്തുമായി മദ്യപിക്കുകയായിരുന്നു. ചോദ്യം ചെയ്‌ത അമീറിനുനേരെ ക്ഷുഭിതനായ ഗേറ്റ്‌ മാൻ ബിനു വടിവാൾ വീശി. അമീർ കോർപറേഷൻ വടൂക്കര ക‍ൗൺസിലർ എം എസ്‌ സിജിത്തിനെ വിവരം അറിയിച്ചു. ക‍ൗൺസിലർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെയും നെടുപുഴ പൊലീസിലും വിവരമറിയിച്ചു. പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി. സംഭവമറിഞ്ഞ്‌ നാട്ടുകാരും എത്തി. ഗേറ്റ്‌ പകുതി തുറന്നിട്ട്‌ ഡ്യൂട്ടി മുറിയിലിരുന്ന്‌ പനമുക്ക്‌ ഗേറ്റ്‌മാനായ രാജേഷുമായാണ്‌ മദ്യപിച്ചിരുന്നത്‌. ക‍ൗൺസിലർ സിജിത്ത്‌ ആർപിഎഫിനും നെടുപുഴ പൊലീസിലും പരാതി നൽകി. വേറെ ഗേറ്റ്‌മാനെ ഡ്യൂട്ടിയിൽ നിയോഗിച്ച്‌ സിഗ്നൽ പരിശോധിച്ച ശേഷമാണ്‌ ഗേറ്റ്‌ തുറന്നത്‌. ജനങ്ങളുടെ ജീവന്‌ ഭീഷണിയാവുന്ന തരത്തിൽ കൃത്യവിലോപം നടത്തിയ ജീവനക്കാർപ്പെക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ക‍ൗൺസിലർ പരാതിയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home