ഐടിഐ തെരഞ്ഞെടുപ്പ്
എട്ടില്‍ അഞ്ചിടത്തും എസ്എഫ്ഐ

തുടര്‍ച്ചയായ മൂന്നാംവര്‍ഷവും യൂണിയന്‍ നേടിയ മാറഞ്ചേരി ഗവ. ഐടിഐയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദം

സ്വന്തം ലേഖകൻ
Published on Nov 28, 2026, 12:05 AM | 1 min read
മലപ്പുറം
ജില്ലയിലെ സര്‍ക്കാര്‍ ഐടിഐകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലജയം. എട്ട് ഐടിഐകളില്‍ അഞ്ചിലും യൂണിയന്‍ നേടി. മൂന്നിടത്ത് മുഴുവന്‍ സീറ്റും കിട്ടി. മൂന്ന് ഐടിഐകളില്‍മാത്രമാണ് യുഡിഎസ്എഫിന് വിജയിക്കാനായത്. മൂന്നുവര്‍ഷത്തിനുശേഷം എംഎസ്എഫിന്റെ കുത്തക തകര്‍ത്ത് അരീക്കോട് ഗവ. ഐടിഐ യൂണിയന്‍ എസ്എഫ്ഐ പിടിച്ചെടുത്തു. ആറില്‍ അഞ്ച് സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു. ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഐടിഐ ആണിത്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മാറഞ്ചേരിയിലും ചെറിയമുണ്ടത്തും എസ്എഫ്ഐ യൂണിയന്‍ നിലനിര്‍ത്തി. ചെറിയമുണ്ടത്ത് മുഴുവന്‍ സീറ്റും പിടിച്ചെടുത്തു. എടപ്പാള്‍ ഗവ. ഐടിഐയിലും താഴേക്കോട് ഗവ. വനിതാ ഐടിഐയിലും മുഴുവന്‍ സീറ്റിലും ജയിച്ചു. പുഴക്കാട്ടിരി, വാഴക്കാട്, നിലമ്പൂര്‍ ഐടിഐ യൂണിയനുകള്‍ യുഡിഎസ്എഫ് വിജയിച്ചു.







0 comments