Deshabhimani

മാർ അത്തനേഷ്യസ് ട്രോഫി

എംഎസ്‌പി എച്ച്എസ്എസ് ചാമ്പ്യന്മാര്‍

d
വെബ് ഡെസ്ക്

Published on Nov 28, 2026, 12:00 AM | 1 min read

മലപ്പുറം

ആലുവ സബ് ജയില്‍ ഗ്രൗണ്ടില്‍ നടന്ന 24–ാത് മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം- എംഎസ്‌പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാര്‍. ഫൈനലില്‍ ചേലേമ്പ്ര എന്‍എന്‍എം എച്ച്എസ്എസിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഒരുഗോളിന്റെ സമനിലയിലായിരുന്നു. ആവേശകരമായ ഷൂട്ടൗട്ടില്‍ എട്ടിനെതിരെ ഒമ്പത് ഗോളുകള്‍ക്കാണ് എംഎസ്‌പി വിജയം. കേരളത്തിലും പുറത്തുമുള്ള മികച്ച 16 സ്കൂൾ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ക്വാർട്ടർ ഫൈനലിൽ മൂര്‍ക്കനാട് എസ്എസ്എച്ച്എസ്എസിനെയും സെമി ഫൈനലിൽ അത്താണിക്കല്‍ എംഐസി ഇംഗ്ലീഷ് മീഡിയം സ്കൂളിനെയും പരാജയപ്പെടുത്തിയാണ് എംഎസ്‍പി ടീം ഫൈനലിലേക്ക് കടന്നത്. നാലാംതവണയാണ് കിരീടനേട്ടം.

​എംഎസ്‌പി താരങ്ങളായ എസ് ദേവനാരായണന്‍ മികച്ച ഗോളടിക്കാരനായും വി ഹഷ്‌മിൽ മികച്ച മധ്യനിരക്കാരനായും എ എസ് മഹേന്ദ്രനാഥ് മികച്ച മുന്നേറ്റതാരമായും തെരഞ്ഞെടുക്കപ്പെട്ടു. വിജയഗോൾ നേടിയ ആദിഷ് കെ രമേഷിനും പുരസ്കാരമുണ്ട്. മറ്റംഗങ്ങള്‍: പി മാസിൻ (ക്യാപ്റ്റൻ), ശാൽബർട്ട് സക്കറിയ, കെ എം അക്ഷയ്, അർഷാദ് അലി, മുഹമ്മദ്‌ ഷഹീർ, റസൽ മുഹമ്മദ്‌, വൈഭവ് കെ വിനോദ്, മുഹമ്മദ് സഹദ്, മുഹമ്മദ്‌ അദ്നാൻ, വി എസ് അനൂജ്, മുഹമ്മദ്‌ അസ്‌ലഹ്, മുഹമ്മദ്‌ ഷഹബാസ്, പി അനിരുദ്ധ്, ഷഹൻ മുഹമ്മദ്‌, ടി ഷിബിൻ. സി കെ അതുനാണ് പരിശീലകന്‍. റംസീൽ ബംഗാളത്ത് സഹപരിശീലകനും ടീം മാനേജർ എന്‍- ഫാരിസുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home