Deshabhimani

print edition റെയിൽവൺ ആപ്: അപ്‌ഡേഷൻ തകൃതി; പ്രശ്നം തീരുന്നില്ല

Rail One App Issue
avatar
സ്വന്തം ലേഖകൻ

Published on Nov 28, 2026, 12:05 AM | 1 min read

തിരുവനന്തപുരം: റെയിൽവൺ ആപ്പിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിഹാരമില്ലാതെ തുടരുന്നു. പരാതികള്‍ പരിഹരിക്കുമെന്ന്‌ സെന്റർ ഫോർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റം ( ക്രിസ്‌ ) നല്‍കിയ ഉറപ്പെല്ലാം വെറുതെയായി. ഫീച്ചറുകളും സുരക്ഷാ സ‍ൗകര്യങ്ങളും പരിഷ്‌കരിക്കുന്നുവെന്നാണ്‌ റെയിൽവെ അറിയിച്ചത്‌. അപ്‌ഡേഷനുകളൊന്നും ഫലപ്രദമല്ല. ആപ്പിന്റെ വേഗത്തിലോ പ്രതികരണശേഷിയിലോ കാര്യമായ മാറ്റമില്ല.


അപ്‌ഡേഷനുകൾക്കുശേഷം ഭിന്നശേഷിക്കാർക്ക്‌ ലഭിച്ച സ‍ൗകര്യങ്ങൾ പോലും ഇല്ലാതായി. കാഴ്‌ചപരിമിതിയുള്ളവർക്ക്‌ ടിക്കറ്റ്‌ വിവരം കേൾക്കുന്ന സംവിധാനവും നഷ്‌ടമായി. വെയിറ്റിങ് ലിസ്റ്റ് പരിശോധിക്കാനോ ടിക്കറ്റ് പങ്കുവയ്‌ക്കാനോ കഴിയുന്നില്ല. തത്കാൽ ബുക്കിങിലും തടസ്സം തുടരുന്നു. അക്ക‍ൗണ്ടിൽനിന്ന്‌ പണം പോയാലും ടിക്കറ്റ് കിട്ടുന്നില്ല.


വൈകിയോടുന്ന ട്രെയിൻ സമയ അറിയിപ്പിൽ മണിക്കൂറുകളുടെ വ്യത്യാസം. ലോഗിൻ ചെയ്യുന്നതിലും വാലറ്റിൽനിന്ന് പണം പിൻവലിക്കുന്നതിലും പ്രശ്‌നം തുടരുന്നു. കണക്കുപ്രകാരം നാലര കോടിയിലധികമാണ്‌ ആപ്പ്‌ ഉപയോഗം. പ്രതിദിന ടിക്കറ്റ്‌ ബുക്കിങ്‌ 9.65 ലക്ഷം (2.75 ലക്ഷം റിസർവ്‌ഡ്‌).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home