Deshabhimani

സി പി ശ്രദ്ധയ്ക്ക് സ്വ‍ീകരണം

xs

കാലടി സര്‍വകലാശാലയിലെ സമര നായിക സി പി ശ്രദ്ധയ്ക്ക് വിദ്യാഭ്യാസ സംരക്ഷണ സമിതി നേതൃത്വത്തില്‍ മലപ്പുറത്ത് നല്‍കിയ സ്വീകരണം

വെബ് ഡെസ്ക്

Published on Nov 28, 2026, 12:00 AM | 1 min read

മലപ്പുറം

വൈസ് ചാന്‍സലറുടെ പ്രതികാര നടപടിക്കെതിരെ കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നിരാഹാര സമരത്തില്‍ പങ്കെടുത്ത മലപ്പുറം സ്വദേശിനി സി പി ശ്രദ്ധയ്ക്ക് വിദ്യാഭ്യാസ സംരക്ഷണ സമിതി നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മലപ്പുറം കുന്നുമ്മല്‍ നഗരത്തിലൂടെ പ്രകടനം നടത്തി. എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടത്തിയ ആദരവ് സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ ഉദ്ഘാടനംചെയ്തു. മലപ്പുറം ഏരിയാ സെക്രട്ടറി കെ യു ഇക്ബാല്‍ അധ്യക്ഷനായി. ‍ഡോ. അനില്‍ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മജ്നു, ഏരിയാ കമ്മിറ്റിയംഗം ഒ സഹദേവൻ, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി വി കെ രാജേഷ്, കെ ബി ബാലകൃഷ്ണൻ എന്നിവര്‍‌ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി മുസ്തഫ സ്വാഗതവും എസ്എഫ്ഐ ഏരിയാ സെക്രട്ടറി അജിന്‍ ബെനഡിക്ട് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home