Deshabhimani

പീഡനക്കേസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണം: സിപിഐ എം

വെബ് ഡെസ്ക്

Published on Nov 28, 2026, 12:00 AM | 1 min read

കൊടുങ്ങല്ലൂർ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആക്രിക്കച്ചവടക്കാരൻ മുത്തുവിനെ സംരക്ഷിച്ച കോൺഗ്രസ് നേതാവ് പി വി രമണനെ അറസ്റ്റ് ചെയ്യാനും സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ ഇ എസ് സാബുവിന്റെ പങ്ക് അന്വേഷിക്കാനും പൊലീസ് തയ്യാറാകണമെന്ന് സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയെ സംരക്ഷിക്കുന്നതിനുവേണ്ടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പി വി രമണൻ വീഡിയോ ചിത്രീകരിച്ച സ്ത്രീയെ ഫോണിൽ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്. അങ്ങേയറ്റം ഗൗരവകരമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തണം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ എന്ന് പരിചയപ്പെടുത്തിയ ശേഷം താൻ നാടിന്റെ അധികാരിയാണ് എന്നാണ് ഇയാൾ പറയുന്നത്. ഈ കേസ് കൈകാര്യം ചെയ്യാൻ തനിക്ക് പാർടിയിൽ നിന്നും നിർദേശം ലഭിച്ചതായി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ജനങ്ങൾ നൽകിയ അധികാരം എങ്ങനെയാണ് കോൺഗ്രസ് ദുരുപയോഗം ചെയ്യുന്നത് എന്ന് തെളിയിക്കുന്നതാണ് സംഭവം. സമഗ്രമായ അന്വേഷണത്തിന് പൊലീസ് തയ്യാറാകണമെന്നും കുറ്റക്കാരായ മുഴുവൻ പേർക്കും ശിക്ഷ ഉറപ്പാക്കണമെന്നും സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കെ പി രാജൻ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home