ad
Deshabhimani

"മലരിക്കൽ വണ്ടർഫുൾ, 
കേരളം മനോഹരം'

 കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ രാവിലെ ബോട്ട്‌ പര്യടനത്തിന്‌ കോടിമത ബോട്ട്‌ ജെട്ടിയിൽ എത്തിയപ്പോഴാണ്‌ പോളണ്ടുകാരായ ക്രിസ്‌റ്റഫിനെയും കമീലയെയും കാണുന്നത്‌.

കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ കോടിമത ബോട്ട് ജെട്ടിയിൽ എത്തിയപ്പോൾ ആലപ്പുഴയ്ക്ക് പോകാൻ പോളണ്ടിൽനിന്ന് എത്തിയ ടൂറിസ്റ്റുകളെ പരിചയപ്പെടുന്നു

വെബ് ഡെസ്ക്

Published on Mar 25, 2026, 01:52 AM | 1 min read

​കോട്ടയം

കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ രാവിലെ ബോട്ട്‌ പര്യടനത്തിന്‌ കോടിമത ബോട്ട്‌ ജെട്ടിയിൽ എത്തിയപ്പോഴാണ്‌ പോളണ്ടുകാരായ ക്രിസ്‌റ്റഫിനെയും കമീലയെയും കാണുന്നത്‌. ഇരുവരും ആലപ്പുഴയ്‌ക്ക്‌ പോകാൻ ബോട്ട്‌ കാത്തിരിക്കുകയായിരുന്നു. അടുത്ത്‌ ചെന്ന്‌ കേരളത്തിൽ തെരഞ്ഞെടുപ്പാണ്‌ താൻ കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥയാണെന്നും അനിൽകുമാർ പറഞ്ഞു. ക‍ൗതുകത്തോടെ ഇരുവരും സ്ഥാനാർഥിക്ക്‌ കൈ നൽകി ആശംസകൾ അർപ്പിച്ചു. ഹ‍ൗ ഇസ്‌ കേരള എന്ന സ്ഥാനാർഥിയുടെ ചോദ്യത്തിന്‌ കേരളം പോലെ മനോഹരമായ ഒരു നാട്‌ ലോകത്തില്ല എന്നായിരുന്നു ഇവരുടെ മറുപടി. "മലരിക്കൽ അറിയുമോ'....അനിൽകുമാർ വീണ്ടും ചോദിച്ചു. ഒരു നിമിഷം അവർ അക്ഷമരായി. അനിൽകുമാർ അവരോട്‌ അവരുടെ ഫോണിൽ യൂ ട്യൂബ്‌ എടുക്കാൻ ആവശ്യപ്പെട്ടു. മലരിക്കൽ എന്ന്‌ തിരയാൻ പറഞ്ഞു. ചെമ്പട്ടണിഞ്ഞ ആമ്പൽ വസന്തം...വ‍ൗ...വ‍ൗ ഇറ്റ്‌സ്‌ ബ്യൂട്ടിഫുൾ എന്ന്‌ പറഞ്ഞു ഇരുവരും വീണ്ടും കൈ കൊടുത്തു. ആ മരലിക്കൽ ആമ്പൽ വസന്തം ലോകത്തിന്‌ പരിചയപ്പെടുത്തിയ ആളാണ്‌ താനെന്ന്‌ പറഞ്ഞപ്പോൾ കമീലയ്‌ക്ക്‌ സന്തോഷം അടക്കാനായില്ല. മലരിക്കലിൽ ആമ്പൽ പൂക്കുന്ന സമയം അടക്കം ചോദിച്ച അവർ അവിടെ വരുമെന്നും ഒപ്പം വിജയാശംസകളും നേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home