ad
Deshabhimani

ആരവമുയർത്തി പത്രികാസമർപ്പണം

LDF

കോട്ടയം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി 
അഡ്വ. കെ അനിൽകുമാർ പത്രിക നൽകാനായി പ്രവർത്തകർക്കൊപ്പം താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി പോകുന്നു.

വെബ് ഡെസ്ക്

Published on Mar 24, 2026, 02:30 AM | 1 min read

കോട്ടയം

വികസനവെളിച്ചം വീഴാതെ പിന്നോട്ടുപോയ കോട്ടയം മണ്ഡലത്തിൽ മാറ്റത്തിന്റെ കേളികൊട്ടുമായി എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ. നൂറുകണക്കിന്‌ പ്രവർത്തകരെയും ബഹജുനങ്ങളെയും സാക്ഷിയാക്കി അനിൽകുമാർ നാമനിർദേശപത്രിക നൽകി. കോട്ടയം പുഞ്ച സ്‌പെഷ്യൽ ഓഫീസർ കെ പി ജയകുമാർ മുന്പാകെയാണ്‌ പത്രിക നൽകിയത്‌. എൽഡിഎഫ്‌ നേതാക്കളായ കെ സുരേഷ്‌ കുറുപ്പ്‌, എം കെ പ്രഭാകരൻ, സന്തോഷ്‌ കേശവനാഥ്‌, ജോജി കുറത്തിയാടൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. തിരുനക്കര ഗാന്ധി സ്‌ക്വയറിൽനിന്ന്‌ വാദ്യമേളങ്ങളുടെ അകന്പടിയോടെ വൻ പ്രകടനമായാണ്‌ സ്ഥാനാർഥി പത്രിക നൽകാൻ കോട്ടയം താലൂക്ക്‌ ഓഫീസിലെത്തിയത്‌. സ്ഥാനാർഥിയുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകളും വർണബലൂണുകളുമേന്തി നൂറുകണക്കിന്‌ പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. പ്രകടനം താലൂക്ക്‌ ഓഫീസ്‌ പരിസരത്ത്‌ അവസാനിച്ചു. പ്രകടനത്തിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, എൽഡിഎഫ്‌ മണ്ഡലം കമ്മിറ്റി സെക്രട്ടറി എം കെ പ്രഭാകരൻ, നേതാക്കളായ ബി ശശികുമാർ‍, സി എൻ സത്യനേശൻ, ഷീജ അനിൽ, സന്തോഷ്‌ കേശവനാഥ്‌, എൻ എൻ വിനോദ്‌, എബി കുന്നേപ്പറന്പിൽ, സാബു മുരിക്കവേലി, പോൾസൺ പീറ്റർ, സുനിൽ എബ്രഹാം, റെജി കുരുവിള, എൻ സി ചാക്കോ, രാജീവ്‌ നെല്ലിക്കുന്നേൽ, പി ജെ വർഗീസ്‌, ദീപാമോൾ, അജു കുരുവിള, സുനിൽ തോമസ്‌, ടി സി ബെഞ്ചമിൻ, ടി എം രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. പത്രിക സമർപ്പിച്ചശേഷം നാട്ടകം പോളിടെക്‌നിക്‌ കോളേജ്‌, ഇറഞ്ഞാൽ ദേവീക്ഷേത്രം, വിവിധ മേഖലാ കൺവൻഷനുകൾ തുടങ്ങിയവയിൽ പങ്കെടുത്തു. രാത്രി തിരുനക്കര പൂരത്തിനും സാക്ഷിയാകാനെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home