ad
Deshabhimani

ജയം ഉറപ്പിച്ച് ജോസ്

ldf

പാലാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി മല്ലികശേരി ഗ്ലെൻറോക്ക് റബർ ഫാക്ടറിയിൽ 
തൊഴിലാളികൾക്കപ്പം

വെബ് ഡെസ്ക്

Published on Apr 09, 2026, 01:00 AM | 1 min read

​പാലാ

ആവേശമുണർത്തിയ പരസ്യപ്രചാരണത്തിൽ മുന്നിലെത്തിയ പാലാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അവസാന നിമിഷത്തിലും വോട്ടർമാർക്കിടയിൽ സജീവ സാന്നിധ്യമായി. നിശബ്ദ പ്രചരണ വേളയിലും വിശ്രമമില്ലാതെ വോട്ടർമാരെ സന്ദർശിക്കുന്ന തിരക്കിലായിരുന്നു ജനനായകൻ. എലിക്കുളം പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഭവന സന്ദർശനത്തിലൂടെയായിരുന്നു ലാസ്റ്റ് ലാപ്പിന് തുടക്കം. വീടുകളിലെത്തി വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടിയ സ്ഥാനാർഥി സ്ഥാപനങ്ങളും സന്ദർശിച്ചു. അളനാട്, കെഴുവംകുളം ക്ഷേത്രങ്ങളിലും എത്തി. ഉച്ചയോടെ വിവിധ വിവാഹ ചടങ്ങു കളിൽ പങ്കെടുക്കാൻ എത്തിയ ജോസിനെ വധൂവരന്മാരും കുടുംബാംഗങ്ങളും അതിഥികളും ചേർന്ന് വരവേറ്റു. കോൺവന്റുകളുൾപ്പെടെ നിരവധി സ്ഥാപനങ്ങളും സന്ദർശിച്ചു. പാലാ കൊട്ടാരമറ്റം സാൻതോം ഷോപ്പിങ്‌ കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയും വോട്ടഭ്യർഥിച്ചു. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ പരമാവധി പോളിങ്‌ ഉറപ്പിക്കാൻ ബൂത്ത്തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് എൽഡിഎഫ് ഭാരവാഹികളുമായുള്ള ചർച്ചകളോടെയായിരുന്നു അവസാനവട്ട പ്രചാരണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home