ad
Deshabhimani

ലേബർ കോഡ് വിജ്ഞാപനം പിൻവലിക്കണം

തൊഴിലാളികൾ അടിമകളല്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 12, 2026, 01:25 AM | 2 min read

കോട്ടയം

തൊഴിലാളികൾ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഇല്ലാതാക്കുന്ന ലേബർ കോഡിനെതിരെ പ്രതിഷേധം കത്തുന്നു. വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധ പരിപാടികൾ നടന്നു. തൊഴിലാളികളെ അടിമകളാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമായിരുന്നു ആ പ്രതിഷേധങ്ങളിൽ കണ്ടത്‌. ലേബർ കോഡ് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡ് വിജ്ഞാപനം കത്തിച്ചു. കോട്ടയം കലക്ടറേറ്റിൽ നടന്ന പ്രകടനം കെജിഒഎ ജില്ലാ പ്രസിഡന്റ്‌ എൻ എസ് ഷൈൻ ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷീന ബി നായർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് അനൂപ്, കോട്ടയം താലൂക്കിൽ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷാവോ സിയാങ്, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിൽ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സരിത ദാസ്, ഇ എസ് സിയാദ്, പാലായിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ ടി അഭിലാഷ് എന്നിവർ സംസാരിച്ചു. കേരള വാട്ടർ അതോറിറ്റി എപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ലേബർ കോഡ് വിജ്ഞാപനത്തിന്റെ കോപ്പികൾ കത്തിച്ച് പ്രതിഷേധിച്ചു. കോട്ടയം വാട്ടർ അതോറിറ്റി കാമ്പസിൽ നടന്ന പ്രതിഷേധം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി അമൃതരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ സുരേഷ്‌കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ഡി ജോസ്‌കുട്ടി, ജില്ലാ ട്രഷറർ എം ജി കൃഷ്ണകുമാർ, ബ്രാഞ്ച് പ്രസിഡന്റ്‌ ജൂലി ജോബ്‌, സെക്രട്ടറി പി എസ്‌ അഖിൽ എന്നിവർ സംസാരിച്ചു. വൈക്കത്ത് ജില്ലാ കമ്മിറ്റിയംഗം കെ ആർ രാജീവ്, ബ്രാഞ്ച് പ്രസിഡന്റ്‌ മനോജ് കുമാർ, സെക്രട്ടറി എം ജെ ശ്രീലക്ഷമി എന്നിവരും കടുത്തുരുത്തിയിൽ ജില്ലാ കമ്മിറ്റിയംഗം ബിജു വർഗീസ്, ബ്രാഞ്ച് പ്രസിഡന്റ്‌ ശരണ്യ പി ശശി, അനീഷ് സുകുമാർ എന്നിവരും പാലായിൽ ജില്ലാ കമ്മിറ്റിയംഗം ടി കെ അജിമോൻ, ബ്രാഞ്ച് പ്രസിഡന്റ്‌ പി എസ്‌ ശ്രീജിത് എന്നിവരും സംസാരിച്ചു. സിഐടിയു കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു. നാഗമ്പടം ബസ്‌റ്റാൻഡിൽ നടന്ന പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ഏരിയാ പ്രസിഡന്റ്‌ സി ടി രാജേഷ്‌ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി സുനിൽ തോമസ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി രാജു, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home