കേക്ക് മിക്‌സിങ് തുടങ്ങി
കുമരകം ആഘോഷത്തിലേക്ക്

ഗോകുലം ഗ്രാൻഡ് റിസോർട്ടിലെ കൺവൻഷൻ സെന്ററിൽ നടന്ന കേക്ക് മിക്‌സിങ് സെറിമണി
കുമരകം
മഞ്ഞിൽ പൊതിഞ്ഞെന്നുന്ന ക്രിസ്‌മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കുമരകവും റിസോർട്ടുകളും. ആഘോഷങ്ങളിലേക്ക് മിഴി തുറക്കുകയാണ് കുമരകത്തെ ടൂറിസവും. റിസോർട്ടുകൾ കേക്ക് ഉണ്ടാക്കുന്ന തിരക്കിലേക്ക് നീങ്ങുകയാണ്. കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടന്ന കേക്ക് മിക്സിങ് സെറിമണിയിൽ പങ്കെടുത്തത് 150 പേരാണ്. ജീവനക്കാർക്ക് പുറമേ പ്രത്യേക അതിഥികളും എത്തി. വാൽനക്ഷത്രത്തിന്റെ ആകൃതിയിൽ പ്രത്യേകം തയ്യാറാക്കിയ പാത്രത്തിൽ കശുവണ്ടി, പഴവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എല്ലാം ഉൾപ്പെടുത്തി മിക്‌സ്‌ചെയ്‌തു. 500 കിലോയുള്ള കേക്കാണ് നിർമിക്കുന്നത്. താമസിക്കാനെത്തുന്ന സഞ്ചാരികൾക്ക് നൽകാനാണ് കേക്ക്. കേക്ക് മിക്സിങ് സെറിമണിയിൽ ഓൾ ഇന്ത്യ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാൻ എം എസ് ബിട്ട ഉദ്ഘാടനംചെയ്‌തു. ഗോകുലം സിജിഎം ആർ ജയറാം, ജനറൽ മാനേജർ കെ വി മനോജ് കുമാർ, ഗോകുലം ചിറ്റ്സ് എജിഎം കുര്യൻ എബ്രഹാം എന്നിവരും പങ്കെടുത്തു.









0 comments