കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം ഇന്ന്

കുമരകം
നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് പാലത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. വൈകിട്ട് അഞ്ചിന് ആറ്റാമംഗലം പള്ളി മൈതാനിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ലോക വിനോദസഞ്ചാര ഭൂമികയിൽ ഇടം പിടിച്ച കുമരകത്തിന്റെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുകയാണ് കോണത്താറ്റ് പാലം. എം പിമാരായ കെ ഫ്രാൻസിസ് ജോർജ്, ജോസ് കെ മാണി, പഞ്ചായത്ത് പ്രസിഡന്റ് എ പി ഗോപി എന്നിവർ മുഖ്യാതിഥിയാവും. വൈകിട്ട് നാല് മുതൽ ഐഡിയാ സ്റ്റാർ സിങ്ങേഴ്സ് ജോയൽ ജോയും ആൻമേരിയും നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ എ പി ഗോപി, കൺവീനർ കെ എസ് സലിമോൻ എന്നിവർ പറഞ്ഞു.










0 comments