ad
Deshabhimani

ലഹരി പാർടിയുമായി കെഎസ്‌യു നേതാക്കൾ; ചിത്രങ്ങൾ പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2025, 02:21 AM | 1 min read

കോട്ടയം
കെഎസ്‌യു നേതാക്കൾ ബർത്ത്‌ ഡേ പാർട്ടിക്കിടെ കഞ്ചാവ്‌ അടക്കമുള്ള രാസലഹരി ഉപയോഗിക്കുന്ന ചിത്രം പുറത്ത്‌. കോട്ടയം ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിന്റെ സഹോദരന്റെ മകനും മാന്നാനം കെ ഇ കോളേജ് കെഎസ്‍യു യൂണിറ്റ് പ്രസിഡന്റുമായ ശിവ സുഭാഷിന്റെ പിറന്നാൾ ആഘോഷമാണ്‌ ലഹരിപാർട്ടിയായി മാറിയത്‌. ബർത്ത്ഡേ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ബർത്ത് ഡേ കേക്കിൽ മെഴുകുതിരിക്ക്‌ പകരംവച്ചിരിക്കുന്നത് ലഹരിവസ്തുവാണെന്നതും ചിത്രത്തിൽ വ്യക്തമാണ്. കഴിഞ്ഞദിവസം സിഎംഎസ് കോളേജിലെ കെഎസ്‌യു നേതാവായ ജുബിൻ ലഹരി ഉപയോഗിച്ച്‌ വണ്ടിയോടിച്ച്‌ അപകടം വരുത്തിവച്ച സ്ഥലത്തും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇടയ്‌ക്ക്‌ ജുബിൻ ഇവരുടെ അടുത്ത്‌ എത്താറുമുണ്ട്‌. പുറത്ത്‌ മുറിയെടുത്താണ്‌ ഇ‍ൗ സംഘം താമസിക്കുന്നത്‌. മദ്യപാനവും ലഹരിഉപയോഗവും ഇവിടെ പതിവാണെന്നും പരാതിയുണ്ട്‌. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ ഗാന്ധിനഗർ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകി. പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ചിത്രം സാമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home