ad
Deshabhimani

കെഎസ്ഇബിക്ക് 
കടുത്തുരുത്തിയിൽ 
പുതിയ ഓഫീസ് മന്ദിരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 20, 2026, 01:02 AM | 1 min read

​​കടുത്തുരുത്തി

കടുത്തുരുത്തിയിൽ പ്രവർത്തിച്ചുവന്നിരുന്ന കെഎസ്ഇബി സെക്ഷൻ ഓഫീസ് തെക്കേടത്ത് ആർക്കേഡിലേക്ക് മാറ്റിസ്ഥാപിച്ചു. പ്രവർത്തനോദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. കെഎസ്ഇബി കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ ജയൻ അധ്യക്ഷനായി. യോഗത്തിൽ വൈക്കം എക്സിക്യൂട്ടീവ് എൻജിനിയർ ബിനു ജെ കുഴിക്കാട്ട് പദ്ധതി വിശദീകരിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കതറ, ജില്ലാ പഞ്ചായത്തംഗം ആൻ മരിയ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം ധന്യ വേണുഗോപാൽ, പഞ്ചായത്തംഗങ്ങളായ ടി സി വിനോദ്, എം ആർ അനിൽകുമാർ, നോബി മുണ്ടക്കൽ, ശ്രീകുമാർ തെക്കേടത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ആർ രോഹിണി, സബ് എൻജിനിയർ കെ വി പ്രസാദ്, മുൻ എക്സിക്യൂട്ടീവ് എൻജിനിയർ ജോഷി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home