ad
Deshabhimani

ഉഡുപ്പി ഹോട്ടൽ ഭക്ഷ്യവിഷബാധ

പാചകം മുതൽ പരിസരംവരെ 
വൃത്തിഹീനമെന്ന്‌ റിപ്പോർട്ട്‌

uduppi

അടച്ചുപൂട്ടിയ കോട്ടയം റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഉഡുപ്പി 
വെജിറ്റേററിയൻ ഹോട്ടൽ

avatar
സ്വന്തം ലേഖകൻ

Published on Jun 28, 2026, 01:15 AM | 1 min read

കോട്ടയം

ഭക്ഷ്യവിഷബാധയെത്തുടർന്ന്‌ കഴിഞ്ഞ ദിവസം താൽക്കാലികമായി അടപ്പിച്ച ഉഡുപ്പി ഹോട്ടലിൽ പാചകം മുതൽ പരിസരംവരെ വൃത്തിഹീനമാണെന്ന്‌ നഗരസഭാ ആരോഗ്യ വിഭാഗം റിപ്പോർട്ട്‌. റെയിൽവേ സ്‌റ്റേഷൻ റോഡിലെ ഹോട്ടലിൽനിന്ന്‌ കഴിഞ്ഞ ശനിയാഴ്‌ച ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശികളായ നാല്‌ സ്‌ത്രീകൾ ചികിത്സ തേടിയിരുന്നു. നഗരസഭാ സെക്രട്ടറിക്ക്‌ ലഭിച്ച പരാതിയിൽ നടത്തിയ പരിശോധനയിലാണ്‌ വൃത്തിഹീനമായ പാചകവും പരിസരവും കണ്ടത്‌. തുടർന്ന്‌ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ച്‌ 25,000 രൂപ പിഴ ഇ‍ൗടാക്കിയിരുന്നു. ഹോട്ടലിന്റെ പരിസരത്തും കോന്പ‍ൗണ്ടിലും മുകളിലെ നിലയിലും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ തരം തിരിക്കാതെ വലിച്ചെറിഞ്ഞ നിലയിലയായിരുന്നുവെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ആഹാരം പാകം ചെയ്യുന്ന സ്ഥലം പ്രാണികളും പക്ഷികളും മറ്റും വന്ന്‌ മലിനപ്പെടുത്തും വിധമായിരുന്നു. ഗ്രൈൻഡർ, ഫ്രീസർ തുടങ്ങിയവയ്‌ക്ക്‌ വൃത്തിയില്ലായിരുന്നു. വാട്ടർ ടാങ്കും മലിനമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവടെയാണ്‌ ശബരിമല സീസണിൽ കൂടുതൽ വിശ്വാസികൾ ഭക്ഷണം കഴിച്ചിരുന്നത്‌. കഴിഞ്ഞ ദിവസം നഗരത്തിലെയും സമീപ പ്രദേശത്തെയും ഒമ്പത്‌ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. എന്നാൽ ഇ‍ൗ ഹോട്ടലുകളുടെ പേര്‌ നഗരസഭ വെളിപ്പെടുത്തിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home