ad
Deshabhimani

മാസ്‌റ്റേഴ്‌സ്‌ ബാസ്‌കറ്റ്‌ബോൾ ഇന്ന്‌ സമാപിക്കും

basketball

നാഗമ്പടം നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് 
ബാസ്‍ക്കറ്റ് ബോൾ ടൂർണമെന്റ് സെമി ഫൈനലിൽ ഗോവ നൈറ്റ്സ് വെറ്റ്സും 
തമിഴ്‌നാട്‌ ധ്യാനും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ തമിഴ്‌നാട്‌ വിജയിച്ചു

വെബ് ഡെസ്ക്

Published on Jun 28, 2026, 01:00 AM | 1 min read

കോട്ടയം

നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്റ്റീഫൻ കോശി ജേക്കബ് മെമോറിയൽ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ബാസ്‌കറ്റ്ബോൾ ടൂർണമെന്റ് ആവേശകരമായ കലാശപ്പോരാട്ടങ്ങളിലേക്ക്. 35 വയസിനുമുകളിൽ പുരുഷന്മാരുടെ വിഭാഗത്തിൽ ബഹ്‌റൈൻ ഗ്ലാഡിയേറ്റേഴ്സ് ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ബീഗിൾസ് ബാംഗ്ലൂരിനെ തകർത്താണ് ബഹ്‌റൈന്റെ ഫൈനൽ പ്രവേശം. 40 വയസിനുമുകളിൽ പുരുഷന്മാരുടെ വിഭാഗത്തിൽ കേരള കൊമ്പൻസ് ഫൈനലിൽ പ്രവേശിച്ചു. നൈറ്റ്‌സ്‌ വെറ്റ്‌സ്‌ ഗോവയെ പരാജയപ്പെടുത്തി തമിഴ്‌നാട്‌ ധ്യാൻ ഫൈനലിൽ കടന്നു. 45 വയസിനുമുകളിൽ പുരുഷന്മാരുടെ വിഭാഗത്തിൽ ബംഗളൂരു റെനോവേറ്റേഴ്സിനെ പരാജയപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ ഫൈനലിൽ കടന്നു. ക്ലാസിക് തൂത്തുക്കുടിയെ തകർത്ത്‌ യുഎഇ പ്രെഡേറ്റേഴ്‌സ്‌ ഫൈനലിൽ കടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home