ad
Deshabhimani

വാഗമൺ റോഡിൽ ഭീഷണിയുയർത്തി കൂറ്റൻ പാറകൾ

koottan paarakkallukal

ഈരാറ്റുപേട്ട -വാഗമൺ റോഡിൽ തീക്കോയി കല്ലം കവലക്ക് സമീപം 
റോഡിന്‌ മുകളിൽ അപകടഭീഷണി ഉയർത്തി പാറക്കല്ല്

വെബ് ഡെസ്ക്

Published on Jul 03, 2026, 12:29 AM | 1 min read

ഈരാറ്റുപേട്ട ഈരാറ്റുപേട്ട- – വാഗമൺ റോഡിന് മുകളിൽ ഭീഷണിയുയർത്തി കൂറ്റൻ പാറക്കല്ലുകൾ. റോഡിന്റെ ഒരു വശത്ത് 50 വരെ അടി ഉയരത്തിൽ അപകടകരമായ നിരവധി കല്ലുണ്ട്‌. തീക്കോയി കല്ലം കവലയ്ക്ക് സമീപത്തെ വലിയ കല്ല് യാത്രക്കാർക്ക്‌ വലിയ ഭീഷണി ഉയർത്തുന്നു. മഴ ശക്തമായതോടെ കൂറ്റൻ കല്ലിന് അടിയിലെ മണ്ണ് ഇളകി തുടങ്ങി. ഇതിന്റെ സമീപത്ത് നിന്ന് കല്ല് രണ്ടുവർഷം മുമ്പ് റോഡിലേക്ക് പതിച്ചിരുന്നു. യാത്രക്കാർ ഭയന്നാണ് കടന്നുപോകുന്നത്. ഇളകി ഇരിക്കുന്ന കല്ല് റോഡിലേക്ക് പതിക്കുകയാണെങ്കിൽ വലിയ അപകടത്തിന് കാരണമാകും. മുമ്പും കൂറ്റൻ പാറകൾ റോഡിലേക്ക് വീണിട്ടുണ്ട്. വാഹനങ്ങളും ആളുകളും ഇല്ലാത്ത സമയത്ത് ആയിരുന്നതിനാൽ അധികം ചർച്ചയായില്ല. കല്ല്‌ വീണ്‌ ഗതാഗതം തടസ്സപ്പെട്ട സംഭവങ്ങളുമുണ്ട്‌. കല്ല് റോഡിൽ എത്തുമ്പോൾ മാത്രം നീക്കം ചെയ്യുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. കല്ല് വീഴുന്നത്‌ കാത്തുനിൽക്കാതെ പൊട്ടിച്ചു നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്‌. ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സഞ്ചരിക്കുന്ന പ്രധാന പാതയാണ് ഈരാറ്റുപേട്ട-വാഗമൺ റോഡ്. തീക്കോയി മുതൽ കാരികാട് വരെ സമാന അവസ്ഥയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home