Deshabhimani

‘കൂൺ’ കൃഷിക്ക്‌ ബെസ്റ്റാ

koon

കൂൺ കൃഷി

വെബ് ഡെസ്ക്

Published on Oct 15, 2026, 12:16 AM | 1 min read

കോട്ടയം നേരംപോക്കിനായി കൃഷിഭവനിലെ ഒരു പരിശീലന ക്ലാസിൽ പങ്കെടുത്തു. കൗതുകം തോന്നിയപ്പോൾ ഒന്ന്‌ പരീക്ഷിച്ചു. എന്നാൽ ആദ്യ പരീക്ഷണമാകട്ടെ വൻവിജയവും. മണിമല സ്വദേശിനികളായ ബിന്ദു രാധാകൃഷ്‌ണൻ, സന്ധ്യ ജി നായർ, പുഷ്പകുമാരി, സുജ രാജു, വിനീത ഹരിലാൽ എന്നിവർ ഇന്ന്‌ വിജയം കൊയ്യുന്ന കർഷകരാണ്‌. സ്വപ്നങ്ങൾക്ക് പ്രായമോ സാഹചര്യമോ തടസമല്ലെന്ന് തെളിയിക്കുകയാണ് ഇവർ. കൃഷിഭവനിൽനിന്ന് കൂൺ കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ രസത്തിന് വേണ്ടിയാണ് കൃഷിയിലേക്ക്‌ കടന്നത്‌. കുടുംബശ്രീയുടെ ജെഎൽബി ഗ്രൂപ്പ്‌ രൂപീകരിച്ച്‌ പ്രവർത്തനവും തുടങ്ങി. 100 കൂൺ ബഡ്ഡുകൾ വാങ്ങി ബിന്ദുവിന്റെ വീട്ടിലെ ഒരുമുറിയിലായിരുന്നു തുടക്കം. 100 ശതമാനം വിജയവും അതിലൂടെ ലഭിച്ച ലാഭവും ഇവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഇതോടെ കൃഷി വിപുലീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ മൂന്നുമുറികളിലായി 350 ബഡ്ഡുകളിലാണ് കൃഷി ചെയ്യുന്നത്. കൃഷി തുടങ്ങി 21 ദിവസത്തിൽ തന്നെ വിളവെടുത്തു. ഇതുവരെ 150 കിലോയോളം കൂൺ വിറ്റഴിക്കുകയും ചെയ്‌തു. വീടുകളിലും ചന്തകളിലുമാണ് പ്രധാനമായും വിൽപ്പന. കൂണിന് പുറമെ, കൂൺ ഉപയോഗിച്ച് അച്ചാർ, ചമ്മന്തിപ്പൊടി എന്നിവയും തയ്യാറാക്കി വിപണിയിലെത്തിക്കുന്നുണ്ട്. കുൺ കൃഷി വൻവിജയമായതോടെ മറ്റ്‌ കൃഷിയും നടത്താനുള്ള ഒരുക്കത്തിലാണ്‌ ഇവർ. കൂൺ വേസ്റ്റിൽനിന്ന് ഗുണമേന്മയുള്ള ജൈവവളം നിർമിക്കാനുള്ള പദ്ധതിയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home