ad
Deshabhimani

കെസിഎൽ താരലേലം

ആദിയെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

മൂന്നാം കേരള ക്രിക്കറ്റ്‌ ലീഗ് (കെസിഎൽ) ക്രിക്കറ്റ് താരലേലത്തിൽ കോട്ടയം കുമരകം സ്വദേശിയും

ആദി അഭിലാഷ്

വെബ് ഡെസ്ക്

Published on Jul 12, 2026, 02:19 AM | 1 min read

കുമരകം മൂന്നാം കേരള ക്രിക്കറ്റ്‌ ലീഗ് (കെസിഎൽ) ക്രിക്കറ്റ് താരലേലത്തിൽ കോട്ടയം കുമരകം സ്വദേശിയും. കഴിഞ്ഞ വർഷത്തെ നിലവിലെ ചാമ്പ്യന്മാരുമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ്‌ കുമരകം സ്വദേശിയായ യുവതാരം ആദി അഭിലാഷിനെ(21) സ്വന്തമാക്കിയത്‌.1.35 ലക്ഷം രൂപയ്ക്കാണ് കൊച്ചി ടീം ഈ ഓൾ റൗണ്ടറെ തങ്ങളുടെ പാളയത്തിലേക്ക്‌ എത്തിച്ചത്‌. കുമരകം അമ്മങ്കരി പത്തിൽവീട്ടിൽ പി അഭിലാഷ് – ദീപ ദമ്പതികളുടെ മകനാണ് ആദി അഭിലാഷ്. കഴിഞ്ഞ സീസണിൽ കൊല്ലം ആലപ്പി റിപ്പിൾസിനുവേണ്ടി കളിച്ചിരുന്നു. മികച്ച പ്രകടനം കാഴ്‌ചവച്ച ആദിയുടെ കളിമിടുക്കാണ് ഈ വർഷം ചാമ്പ്യൻ നിരയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായിരിക്കുന്നത്‌. വരാനിരിക്കുന്ന സീസണിലും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിക്കുമെന്ന്‌ ആദി പറഞ്ഞു. ചെറുപ്പം മുതൽ ക്രിക്കറ്റ്‌ ഇഷ്‌ടമായിരുന്ന പഠനസമയത്തും അത്‌ തുടർന്നു. കോട്ടയത്ത്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ കീഴിലും, തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബിന്റെ കീഴിലുമായിരുന്നു പരിശീലനം. ഇന്ത്യൻ ടീമിലേക്ക്‌ പ്രവേശിക്കുക എന്നതാണ്‌ ആദിയുടെ ആഗ്രഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home