ad
Deshabhimani

കിണറ്റിൽ കുടുങ്ങിയ 
യുവാവിനെ രക്ഷിച്ചു ​വാഴൂർ ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 17, 2026, 01:54 AM | 1 min read

വാഴൂർ ഇമ്മാനുവൽ സിഎസ്ഐ ചർച്ചിന് സമീപം ജീർണാവസ്ഥയിലുള്ള കിണർ വൃത്തിയാക്കുന്നതിനിടയിൽ കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. വാഴൂർ വൈരമല വീട്ടിൽ ശിവദാസന്റെ മകൻ അപ്പു(25)വിനെയാണ് രക്ഷപ്പെടുത്തിയത്. ശനി പകൽ 1.30നായിരുന്നു അപകടം. കിണറ്റിൽ ഇറങ്ങിയതിനെ തുടർന്ന് കിണറിന്റെ അരഞ്ഞാണം ഇടിഞ്ഞ് താഴെ വീഴുകയായിരുന്നു. 60 അടി താഴ്ച്ചയുള്ള കിണറായിരുന്നു. തുടർന്ന് പാമ്പാടി ഫയർ ഫോഴ്സിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തി. ജീർണാവസ്ഥയിൽ ആയിരുന്ന വഴുക്കൽ ഉള്ള കിണറ്റിൽ ഇറങ്ങുക അതിസാഹികമായിരുന്നു. വീഴ്ച്ചയിൽ യുവാവിന് സാരമായ പരുക്കുണ്ട്. പാമ്പാടി ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ സി നിഖിൽ, സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ ബി സുധീപ് കുമാർ എന്നിവർ ചേർന്ന് യുവാവിനെ കരയ്ക്കെത്തിച്ചു. സ്റ്റേഷൻ ഓഫീസർ പി ജി അനിൽകുമാർ, ഫയർ ഓഫീസർമാരായ ടി എസ് അനൂപ്, കെ എസ്ബാദുഷ, ഗ്രേഡ് സീനിയർ ഫയർ ഓഫീസർ മെക്കാനിക്ക് ബിൻറ്റു ആന്റണി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home