കിരീടത്തിലേക്ക് കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി
റവന്യു ജില്ലാ കായികമേള രണ്ട് ദിനം പിന്നിടുന്പോൾ പിറന്നത് അഞ്ച് മീറ്റ് റെക്കോഡുകൾ. മീറ്റ് റെക്കോഡ് ഭേദിച്ച എല്ലാവരും കോരുത്തോട് സികെഎംഎച്ച്എസ്എസിലെ വിദ്യാർഥികളാണ്. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ വെള്ളിയാഴ്ച ഉത്തർപ്രദേശ് സ്വദേശി വിഷ്ണു യാദവ് റെക്കോർഡിനർഹനായി. 2006ലെ 6.6 മീറ്റർ ആയിരുന്നു നിലവിലെ ജില്ലാ റെക്കോർഡ്. 7.14 മീറ്റർ ചാടി വിഷ്ണു നിലവിലെ റെക്കോഡ് ഭേദിച്ചു. വ്യാഴാഴ്ച നടന്ന ജൂനിയർ വിഭാഗം 100 മീറ്ററിൽ വിഷ്ണു റെക്കോഡോടെ സ്വർണം നേടിയിരുന്നു. 100 മീറ്ററിൽ വിഷ്ണു യാദവ് (11:00 സെക്കൻഡ്), 2006-–07ൽ കാഞ്ഞിരപ്പള്ളി ഗവ. എച്ച്എസിലെ വി ബി ബിനീഷിന്റെ (11:3 സെക്കൻഡ്) റെക്കോർഡാണ് മറികടന്നത്. പ്ലസ് വൺ വിദ്യാർഥിയാണ് വിഷ്ണു. സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ എം ഡി മറൂഫ്(11:09 സെക്കൻഡ്), 2006–-07ലെ പെരുന്ന എൻഎസ്എസ് ബിഎച്ച്എസിലെ ഒ എസ് സുജിത്തിന്റെ (12:00 സെക്കൻഡ്) റെക്കോർഡ് തകർത്തു. സബ് ജൂനിയർ 400 മീറ്റർ ഓട്ടത്തിൽ മറൂഫ് ( 55.24 സെക്കൻഡ്) മീറ്റ് റെക്കോഡിനർഹനായി. 2008–2009 വർഷത്തിൽ ഏന്തയാർ ജെജെഎം എച്ച്എസ്എസിലെ സന്ദു സുകുമാരന്റെ (55.8) റെക്കോർഡാണ് മറികടന്നത്. സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിൽ അഭിഷേക് (1:34:0 സെക്കൻഡ്) 2006–-07ലെ സന്ദു സുകുമാരന്റെ (1:34:00 സെക്കൻഡ്) റെക്കോർഡ് മറികടന്നു.









0 comments