മണർകാട് പള്ളിയിൽ പൊതുസമ്മേളനം ഇന്ന്

എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ദീപാലങ്കൃതമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിനെ മുത്തുക്കുടകളേന്തി വലംവയ്ക്കുന്നവർ
മണർകാട് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന്റെ നാലാം ദിനത്തിൽ വെള്ളിയാഴ്ച മൂന്നിന്മേൽ കുർബാന അർപ്പിച്ചു. കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ്, പൗലോസ് മോർ ഐറേനിയോസ്, ഫാ. ഗീവർഗീസ് അലക്സ് എന്നിവർ വചനസന്ദേശം നൽകി. മെറിറ്റ് ഡേയും വയോജന ആദരവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ തിമോത്തിയോസ് അധ്യക്ഷനായി. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായെ ആദരിച്ചു. കർദിനാൾ ക്ലീമീസ് കാതോലിക്കാബാവാ മുഖ്യപ്രഭാഷണം നടത്തി. 80 വയസ്സു കഴിഞ്ഞ മാതാപിതാക്കളെ മാത്യു കുഴൽനാടൻ എംഎൽഎ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആർഡിഒ നിജു കുര്യൻ അനുമോദിച്ചു. സൺഡേസ്‌കൂൾ ശതാബ്ദി സുവനീർ പൗലോസ് മാർ ഐറേനിയോസ് പ്രകാശിപ്പിച്ചു. പൊതുസമ്മേളനം ശനി വൈകിട്ട് ആറിന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. കോർഎപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട കാലായിൽ കുര്യാക്കോസ് കോർ എപ്പിസ്കോപ്പയെ മുൻ മന്ത്രി വി എൻ വാസവനും അനുമോദിക്കും. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷനാകും. സെന്റ് മേരീസ് കോളജിലെ പുതിയ ബ്ലോക്കിന്റെയും മണർകാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു കോഴ്സുകൾക്കായി നിർമിച്ച ബ്ലോക്കിന്റെയും മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ നവീകരിച്ച കാഷ്വാലിറ്റിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സേവകാസംഘം നിർമിച്ചു നൽകുന്ന വീടുകളുടെ അടിസ്ഥാന ശിലാവിതരണം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. കത്തീഡ്രലിൽ ഇന്ന് കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് മൂന്നിന്മേൽ കുർബാന അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേമിന്റെ മുഖ്യകാർമികത്വത്തിൽ. പകൽ 11ന് പ്രസംഗം അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലാധിപൻ ഗബ്രിയേൽ മോർ ഗ്രീഗോറിയോസ്. 12ന് മധ്യാഹ്ന പ്രാർഥന. 2.30ന് പ്രസംഗം - ഫാ. റോയി ജോർജ് കട്ടച്ചിറ. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് പൊതുസമ്മേളനം.










0 comments