ad
Deshabhimani

കർഷകർ സമരത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 04, 2026, 02:18 AM | 1 min read

കോട്ടയം സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെ വലയുന്ന കർഷകർ സമരത്തിലേക്ക്‌. പുഞ്ചകൃഷിയുടെ ഭാഗമായി സംഭരിച്ച നെല്ലിന്‌ 105.34 കോടി രൂപ കർഷകർക്ക്‌ നൽകാനുണ്ട്‌. പണം ലഭിക്കാതെ അടുത്ത കൃഷിക്കായുള്ള ഒരുക്കങ്ങൾ തുടങ്ങാനാകാത്ത സ്ഥിതിയിലാണ്‌ കർഷകർ. കുടിശ്ശികപ്പണം ഉടൻ നൽകിയില്ലെങ്കിൽ സമരത്തിലേക്ക്‌ നീങ്ങാനാണ്‌ നെൽകർഷക സംഘടനകളുടെ തീരുമാനം. തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര, മണിയാപറമ്പ്, അയ്മനം മഞ്ചാടിക്കരി, നാട്ടകം, കോട്ടയം മുനിസിപ്പാലിറ്റി, കല്ലറ ഭാഗങ്ങളിലെ കർഷകർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. പണം നൽകിയില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന്‌ കർഷകർ പറഞ്ഞു. കനറാ, എസ്ബിഐ ബാങ്കുകളാണ്‌ നെല്ലുവില വായ്പയായി കൊടുത്തുവന്നിരുന്നത്. പലിശയും മുതലും ചേർത്തുള്ള വായ്‌പ തിരിച്ചടയ്‌ക്കുന്നത്‌ സംസ്ഥാന സർക്കാരാണ്‌. മാർച്ച്‌ 18 വരെ പിആർഎസ്‌(കൈപ്പറ്റ്‌ രസീത്‌) നൽകിയ കർഷകരുടെ പണമാണ്‌ നൽകിയത്‌. കുടിശ്ശിക പൂർണമായും ലഭിച്ചാലേ ബാങ്കുകൾ കരാർ പുതുക്കി പിആർഎസ്‌ സ്വീകരിക്കൂ. പണം ലഭ്യമാക്കാൻ ആത്മാർഥമായ ഇടപെടൽ സർക്കാർ നടത്തുന്നില്ലെന്നാണ്‌ കർഷകർ പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home