കാണണം, കാണക്കാരിയുടെ മുന്നേറ്റം

മധുരം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ടൂറിസം പ്രോജക്ട് നടപ്പാക്കുന്ന കാണക്കാരി ചിറക്കുളം
പി ബി തമ്പി
Published on Aug 24, 2025, 12:33 AM | 1 min read
കടുത്തുരുത്തി ""
എല്ലാ മേഖലയിലും കാണക്കാരി പഞ്ചായത്ത് ഭരണസമിതിയുടെ മികവ് കാണാം. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി കൃഷിക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചു. കളത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ആയുര്‍വേദ ആശുപത്രി എന്നിവയുടെ വികസനം വലിയ ആശ്വാസമായി. വികസനത്തില്‍ മുന്നില്‍ത്തന്നെയാണ് പഞ്ചായത്ത്.'' – സാമൂഹ്യപ്രവർത്തകനായ വി എ ബേബി പറഞ്ഞു. ഇത്തരത്തിൽ എൽഡിഎഫ് ഭരണസമിതി നടത്തിയ വികസനപ്രവർത്തനങ്ങൾ സർവതലസ്‌പർശിയായിരുന്നു. സ്വപ്‌നപദ്ധതിയായി "മധുരം പൂങ്കാവനം' കാണക്കാരി ജങ്‌ഷനിൽ രണ്ടര ഏക്കറോളം വിസ്തൃതിയുള്ള കുളവും(ചിറക്കുളം) ചുറ്റുമുള്ള രണ്ടേക്കറോളം സ്ഥലവും ടൂറിസം മേഖലയായി മാറ്റുന്നതാണ് "മധുരം പൂങ്കാവനം' പദ്ധതി. വിനോദസഞ്ചാരികൾക്ക് പെഡൽബോട്ട് സവാരിക്കും സൗകര്യമൊരുക്കും. കുട്ടികളെ നീന്തൽ പഠിപ്പിക്കാനുള്ള സൗകര്യം, വിശാലമായ പൂന്തോട്ടം, പാർക്കിങ് ഏരിയ, റോപ് വേ, വിശ്രമകേന്ദ്രങ്ങൾ, കഫറ്റീരിയ, കുടുംബശ്രീ ഹോട്ടൽ എന്നിവ ഒരുങ്ങുന്നുണ്ട്. നിർമാണം പൂർത്തിയാകുമ്പോൾ 3.2 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എംസി റോഡിന്റെ നവീകരണത്തോടനുബന്ധിച്ച് ഉപയോഗശൂന്യമായ സ്ഥലങ്ങളെ പ്രയോജനപ്പെടുത്തി കാശാമ്പൂ ഉദ്യാനം പഞ്ചായത്ത് ആരംഭിച്ചു. അന്യം നിന്നുപോകുന്ന കാട്ടുചെടികളെയും ഒൗഷധസസ്യങ്ങളെയും ഇതുവഴി സംരക്ഷിക്കും. വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഫുഡ്കോർട്ടും ആരംഭിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ ചെലവഴിച്ചു. സ്വകാര്യവ്യക്തി നൽകിയ മൂന്നേക്കർ സ്ഥലത്ത് ആധുനികനിലവാരത്തിലുള്ള കളിസ്ഥലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 90ശതമാനം ഗ്രാമീണ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. ബാക്കി മഴ മാറിയാലുടൻ പൂർത്തിയാക്കും. നമ്പ്യാകുളം വേദഗിരി പിഡബ്ലുഡി റോഡ് ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കാൻ മൂന്നുകോടി ചെലവഴിച്ചു. ജനസേവന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയതിന്റെ ഫലമാണ് പഞ്ചായത്തിന് ലഭിച്ച പുരസ്കാരങ്ങളെന്ന് പ്രസിഡന്റ് അംബിക സുകുമാരൻ പറഞ്ഞു. മറ്റ് പ്രധാനനേട്ടങ്ങൾ മുതിരകാല, ഞരളംകുളം, എണ്ണച്ചേരി, ചാത്തമല കുടിവെള്ളപദ്ധതികൾ പൂർത്തീകരിക്കാൻ 50 ലക്ഷം രൂപ ചെലവച്ചു. കളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് 35 ലക്ഷം രൂപയുടെ കെട്ടിടങ്ങൾ നിർമിച്ച് പ്രവർത്തനം വിപുലീകരിച്ചു. കാണക്കാരി ഹോമിയോ ആശുപത്രിക്ക് പുതിയകെട്ടിടം നിർമിച്ചു. ലൈഫ് പദ്ധതിയിൽ 141 വീടുകൾ പൂർത്തികരിച്ചു. 11 എണ്ണത്തിന്റെ നിർമാണം നടക്കുന്നു. എല്ലാ വാർഡുകളും ശുചീകരണവാർഡുകളായി പ്രഖ്യാപിച്ചു.










0 comments