ഹെഡ് പോസ്റ്റോഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്

മറവന്തുരുത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി ഉദ്‌ഘാടനംചെയ്യുന്നു
മറവന്തുരുത്ത്
തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്രസർക്കാരിന്റെ അശാസ്‌ത്രീയ തൊഴിൽ നിയമങ്ങൾക്കെതിരെ മറവൻതുരുത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. വലിയകവലയിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. തുടർന്ന് നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ അധ്യക്ഷനായി. പോൾ തോമസ്, മെമ്പർമാരായ കെ ബി രമ, സീമ ബിനു, ബിന്ദു പ്രദീപ്, ബി ഷിജു, സി സുരേഷ്‌കുമാർ, വി ആർ അനിരുദ്ധൻ, പി കെ മല്ലിക, പ്രമീള രമണൻ, മജിത ലാൽജി, കെ എസ് ബിജുമോൻ എന്നിവർ സംസാരിച്ചു.








0 comments