Deshabhimani

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറെ നീക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2026, 02:54 AM | 1 min read

പാലാ ​ജനാധിപത്യത്തെ അട്ടിമറിക്കാൻ ഗൂഢനീക്കം നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അട്ടിമറിക്ക് നിഗൂഢ നീക്കം നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ജനാധിപത്യ പ്രക്രിയയയ്ക്ക് അപമാനമാണ്. സി എസ് അജയൻ നഗറിൽ(കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ) ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ കെ ഗോപാലകൃഷ്ണ‌കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ് ഹരി അധ്യക്ഷനായി. സി കെ ജോസഫ് രക്തസാക്ഷി പ്രമേയവും സ്വാതി എസ് ശിവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ കെ നാരായണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഖിലേന്ത്യ കമ്മിറ്റിയംഗം കെ അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി രാജ്, പി ഷാനവാസ്, വി ജി വേണുഗോപാൽ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home