Deshabhimani

ശുചീകരിച്ചത്‌ 
1.19 ലക്ഷം കിണറുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2025, 03:58 AM | 1 min read

കോട്ടയം സുരക്ഷിത ജലലഭ്യതയും ജലജന്യരോഗ പ്രതിരോധവും ലക്ഷ്യമിട്ട്‌ ആരംഭിച്ച ജലമാണ്‌ ജീവൻ ജനകീയ തീവ്ര കർമപരിപാടി ജില്ലയിൽ വിജയവീഥിയിൽ. പദ്ധതിയുടെ ഭാഗമായി ഇതുവരെ ക്ലോറിനേറ്റ് ചെയ്‌തത്‌ 1,19,845 കിണറുകൾ. 26840 വീടുകളിലെയും 891 സ്ഥാപനങ്ങളിലെയും വാട്ടർ ടാങ്കുകൾ, 1317 സ്ഥാപനങ്ങളിലെ കിണറുകൾ, 514 പൊതുകിണറുകൾ എന്നിവയും ക്ലോറിനേറ്റ് ചെയ്തു. അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങളുയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനാണ്‌ തീവ്ര കർമപരിപാടി നടത്തുന്നത്. ഒന്നാംഘട്ടത്തിൽ മുഴുവൻ കിണറുകളും ശാസ്ത്രീയമായി ക്ലോറിനേറ്റ് ചെയ്യും. ആവശ്യമായ ബ്ലീച്ചിങ്‌ പൗഡറും ക്ലോറിൻ ടാബ്‌ലറ്റും തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കുന്നുണ്ട്. എല്ലാ പൊതു ജലസംഭരണികളും സ്ഥാപനങ്ങളും വീടുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെ കുടിവെള്ള ടാങ്കുകളും ഉടമസ്ഥർ ശുചിയാക്കണം. എട്ടുമുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ വഴിയുള്ള ബോധവൽക്കരണവും സംഘടിപ്പിക്കുന്നുണ്ട്‌. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹരിതകേരളം മിഷൻ സജ്ജമാക്കിയ ലാബുകളിൽ ജലപരിശോധന നടത്തും. 20 മുതൽ നവംബർ ഒന്നുവരെ മാലിന്യം എത്തുന്ന വഴികൾ അടച്ചു മുഴുവൻ കുളങ്ങളും ജലസ്രോതസുകളും ശുചീകരിക്കും. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സാമൂഹ്യ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home