ഹോർമുസിൽ ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

പ്രതീകാത്മക ചിത്രം
ദുബായ് : ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട എണ്ണക്കപ്പലിലെ അഞ്ച് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി. കുവൈത്ത് പതാക വഹിച്ച എംടി കസമിയ-3 എന്ന ടാങ്കറിലുണ്ടായിരുന്നവരെയാണ് ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കരയിലെത്തിച്ചത്. എല്ലാവരും സുരക്ഷിതരാണെന്ന് എംബസി അറിയിച്ചു. ഒക്ടോബർ ഒന്നിന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് എണ്ണക്കപ്പലിന് നേരെ അജ്ഞാത പ്രോജക്ടൈൽ പതിച്ചത്. ഇതോടെ കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ പിന്നീട് ഒഴിപ്പിക്കുകയായിരുന്നു. പ്രോജക്ടൈൽ എവിടെനിന്നാണ് എത്തിയതെന്ന കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് എംടി കസമിയ-3. തെന്നാണ് ലഭ്യമായ ഷിപ്പിങ് വിവരങ്ങൾ. ടോഗോയിലെ ലോം തുറമുഖത്തേക്ക് സഞ്ചരിച്ചിരിക്കുകയായിരുന്നു.
യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പ്രകാരം, ഒക്ടോബർ ഒന്നിന് അർദ്ധരാത്രിയാണ് ടാങ്കറിന് നേരെ അജ്ഞാത വസ്തു പതിച്ചത്. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു. കപ്പലിനുണ്ടായ നാശനഷ്ടം എത്രയെന്നും കടലിൽ എണ്ണ ചോർച്ചയുണ്ടോയെന്നും നിലവിൽ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകളോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഹോർമുസ് വഴി പോകുമ്പോൾ ആക്രമണഭീഷണി ഒഴിവാക്കാൻ നിരവധി കപ്പലുകൾ എഐഎസ് ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്താണ് സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നതും ബുദ്ധിമുട്ടാണ്.








0 comments