ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ നീരജ് ചൗഹാന് വെങ്കലം, 16 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് മെഡൽ

നീരജ് ചൗഹാൻ| Photo: X
നഗോയ : ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് 16 വർഷത്തിന് ശേഷം മെഡൽ. സഹതാരം ധീരജ് ബൊമ്മദേവരയെ 6–4ന് തോൽപ്പിച്ച് നീരജ് ചൗഹാൻ വെങ്കലം സ്വന്തമാക്കി.
സെമിഫൈനലിൽ ജപ്പാന്റെ ജുന്യ നകാനിഷിയോട് 1–7നാണ് നീരജ് തോറ്റത്. അതേസമയം ദക്ഷിണ കൊറിയയുടെ ലീ വൂസോക്കിനോട് 3–7ന് തോറ്റാണ് ധീരജ് സെമിഫൈനലിൽ പുറത്തായത്. ഇതോടെയാണ് വെങ്കലത്തിനായി ഇരുവരും നേർക്കുനേർ എത്തിയത്.
വെങ്കലപ്പോരാട്ടത്തിൽ 6–4ന് ധീരജിനെ കീഴടക്കിയാണ് നീരജ് മെഡൽ ഉറപ്പിച്ചത്. പുരുഷന്മാരുടെ വ്യക്തിഗത റികർവ് ഇനത്തിൽ 2010ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. 2010ൽ തരുണ്‍ദീപ് റായ് വെള്ളി നേടിയതിന് ശേഷം 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഈ ഇനത്തിൽ വീണ്ടും ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കുന്നത്.








0 comments