Deshabhimani

പാർട്ടി ഓഫീസിൽ കയറി നിന്നെ പൊക്കും, ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി കൻ്റോൺമെൻ്റ് എസ്ഐ

nandan sfi si gokul

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ, കൻ്റോൺമെൻ്റ് എസ്ഐ ​ഗോകുൽ

വെബ് ഡെസ്ക്

Published on Oct 03, 2026, 11:38 AM | 1 min read

തിരുവനന്തപുരം : യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ മൃ​ഗീയമായി മർദിച്ചതിനുപിന്നാലെ എസ്എഫ്ഐ പ്രവർത്തർക്കു നേരെ വീണ്ടും ഭീഷണിയുമായി പൊലീസ്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കൻ്റോൺമെൻ്റ് എസ്ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണിയുടെ ശബ്ദസന്ദേശം പുറത്തുവന്നു.


സമരവുമായി ഇറങ്ങിയാൽ പാർടി ഓഫീസിൽ കയറി നിന്നെ എടുക്കും. അതിന് ഒരു പേടിയുമില്ല. നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്. ഹോം മിനിസ്റ്ററോട് സംസാരിച്ച ശേഷം തൽക്കാലം അറസ്റ്റ് തടഞ്ഞുവച്ചിരിക്കുകയാണ്. മര്യദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്. നിങ്ങൾ ഇപ്പോൾ ഒരു മാർച്ച് നടത്തിയാൽ പാർടി ഓഫീസിൽ കയറി നിന്നെ അറസ്റ്റ് ചെയ്യും. നീ എവിടെയാണെന്ന് നല്ലതുപോലെ അറിയാമെന്നും ശബ്ദസന്ദേശത്തിൽ എസ്ഐ ​ഗോകുൽ ഭീഷണി മുഴക്കി.





കേരള പൊലീസിന്റെ ഭാ​ഗമായ വ്യക്തി ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ മറുപടി പറയാതെ സംസാരം അവസാനിപ്പിച്ച് പോകുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് യൂത്ത് കോൺ​ഗ്രസിന്റെയും പൊലീസിന്റെയും നരനായാട്ടുണ്ടായത്. മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിലേക്ക് തീപ്പന്തം എറിഞ്ഞാണ് ആക്രമണം തുടങ്ങിയത്. പിന്നാലെ ഹോസ്റ്റലിൽ കയറിയ പൊലീസ് വിദ്യാർഥികളെ ലാത്തി കൊണ്ട് ക്രൂരമായി മർദിച്ചു. നിരവധി വിദ്യാർഥികളുടെ തല പൊട്ടി. ലാത്തി ചാര്‍ജിനിടെ ഒരു വിദ്യാര്‍ഥിയുടെ തലയ്ക്ക് എസ്ഐ ഗോകുല്‍ നിരവധി തവണ അടിച്ചതായി വിവരം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ വിളിച്ച് ഭീഷണി മുഴക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home