Deshabhimani

സിപിഐ എം പാലക്കാട്‌ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തുടക്കം

cpim extended commitee palakkad
വെബ് ഡെസ്ക്

Published on Oct 03, 2026, 10:53 AM | 1 min read

​പാലക്കാട്‌ : സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം. ജില്ലാ കമ്മിറ്റി ഓഫീസായ എം പി കുഞ്ഞിരാമൻ മാസ്‌റ്റർ ഹാളിൽ ശനി പകൽ 10ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. രാവിലെ 9.30-ന് മുതിർന്ന നേതാവ് പി ഉണ്ണി പതാക ഉയർത്തും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം സ്വരാജ്, കെ കെ ജയചന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ് എന്നിവർ പങ്കെടുക്കുന്നു.


പകൽ 11.30-ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. പകൽ രണ്ടുമുതൽ നാലുവരെ ഗ്രൂപ്പ് ചർച്ചയും നാലുമുതൽ രാത്രി എട്ടുവരെ പൊതുചർച്ചയും നടക്കും. ഞായർ പകൽ 11.30 വരെ പൊതുചർച്ച തുടരും. തുടർന്ന്‌ സംസ്ഥാന, ജില്ലാ സെക്രട്ടറിമാർ ചർച്ചയ്‌ക്ക് മറുപടി നൽകും. 125 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. വൈകിട്ട്‌ നാലിന്‌ മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് അരലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലി നടക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home