Deshabhimani

കോഴിക്കോട് പൂനൂരിൽ കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; യുവതിക്ക് ഗുരുതര പരിക്ക്

Kozhikode car accident
വെബ് ഡെസ്ക്

Published on Oct 03, 2026, 12:42 PM | 1 min read

കോഴിക്കോട് : താമരശ്ശേരി പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി യുവതിക്ക് ​ഗുരുതര പരിക്ക്. ബാലുശേരിയ്ക്ക് ബസ് കാത്തിരുന്ന വിപിന റാം എന്ന യുവതിയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പ് പൂർണമായും തകർന്നാണ് യുവതിക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


ഓടിക്കൂടിയ കച്ചവടക്കാരും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. എപ്പോഴും തിരക്കേറിയ ബസ് സ്റ്റോപ്പിൽ അധികം ആളുകൾ ഇല്ലാത്തത് വലിയ ദുരന്തം ഒഴിവായി. താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ പൂനുരിലാണ് അപകടമുണ്ടായത്. താമരശേരിയിലും ചെക്ക് പോസ്റ്റിന് സമീപവും നിയത്രണം വിട്ടു കാർ മതിലിൽ ഇടിച്ച് വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home