ഇന്ന് രണ്ട് ജാഥകൾ
ഉൽപന്നങ്ങൾ നൽകാൻ നാടൊന്നാകെ

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഉൽപന്ന ശേഖരണ ജാഥ വൈക്കം കച്ചേരികവലയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാർ ഉദ്‌ഘാടനംചെയ്യുന്നു
കോട്ടയം സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഉൽപന്നങ്ങൾ ഏറ്റുവാങ്ങൽ ജാഥയ്‌ക്ക് ജില്ലയിൽ ആവേശോജ്വല പ്രതികരണം. അരി, തേങ്ങ, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയ്‌ക്കായാണ് ആഹ്വാനം ചെയ്‌തിരുന്നതെങ്കിലും പച്ചക്കറികളും മറ്റ് ഉൽപന്നങ്ങളുമായി നാട്ടുകാർ ജാഥയെ സ്വീകരിച്ചു. വൈക്കം കച്ചേരിക്കവലയിൽ നിന്നാരംഭിച്ച ജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാർ ഉദ്‌ഘാടനംചെയ്‌തു. സിഐടിയു ഏരിയ പ്രസിഡന്റ് കെ ആർ സഹജൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി ശശിധരൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സുനിത ശ്രീകുമാർ, ഏരിയ സെക്രട്ടറി പി വി പുഷ്‌കരൻ, സി പി ജയരാജ്, ടി ജി ബാബു എന്നിവർ സംസാരിച്ചു. വി കെ സുരേഷ് ക്യാപ്‌റ്റനും കെ ബി രമ മാനേജരുമായ ജാഥ വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി ഏരിയകളിലെ വിവിധകേന്ദ്രങ്ങളിൽ ഏറ്റുവാങ്ങലിനുശേഷം മാഞ്ഞൂരിൽ സമാപിച്ചു. കുറിച്ചി ഒൗട്ട്‌പോസ്‌റ്റിൽനിന്ന് ആരംഭിച്ച ജാഥ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ പത്മകുമാർ ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ഡി സുഗതൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി എ നിസാർ, ടി പി അജികുമാർ, ഏരിയ സെക്രട്ടറി പി എ നസീർ, ടി എസ് നിസ്‌താർ, ബിജു തോമസ് എന്നിവർ സംസാരിച്ചു. കെ രാജേഷ് ക്യാപ്‌റ്റനും ശ്രീരേഖ എസ് നായർ മാനേജറുമായ ജാഥ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം കൂരാലിയിൽ സമാപിച്ചു.ബുധൻ രാവിലെ ഒന്പതിന് പൂഞ്ഞാർ സൗത്തിൽനിന്ന് ആരംഭിക്കുന്ന ജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിൽ ഉദ്‌ഘാടനം ചെയ്യും. ലാലിച്ചൻ ജോർജ് ക്യാപ്‌റ്റനും ഡി സേതുലക്ഷ്‌മി മാനേജറുമായ ജാഥ രാത്രി 7.45ന് മാങ്ങാനത്ത് സമാപിക്കും. പള്ളിക്കത്തോട് നിന്നാരംഭിക്കുന്ന ജാഥ രാവിലെ ഒന്പതിന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. കെ എൻ വേണുഗോപാൽ ക്യാപ്‌റ്റനും ടി എസ് രഞ്‌ജു മാനേജരുമായ ജാഥ രാത്രി 7.45ന് പള്ളിപ്പുറത്ത് കാവിൽ സമാപിക്കും.









0 comments