ഇത്തിത്താനം ജനതാ സഹകരണബാങ്ക് ശതാബ്ദി സ്മാരക മന്ദിരം തുറന്നു

ഇത്തിത്താനം ജനതാ സഹകരണ ബാങ്കിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനവും ശതാബ്ദി സ്മാരക മന്ദിരവും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു
ചങ്ങനാശേരി ഇത്തിത്താനം ജനതാ സഹകരണബാങ്ക് ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരക മന്ദിരവും ചിറവംമുട്ടത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ബാങ്ക്പ്രസിഡന്റ് പി കെ അനിൽ കുമാർ അധ്യക്ഷനായി. മുൻ സഹകരണ മന്ത്രി വി എൻ വാസവൻ കൗണ്ടറും മുൻ എംഎൽഎ ജോബ് മൈക്കിൾ ബാങ്ക് ലോക്കറും സഹകാരി മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്‌തു. കെസിയുബി പ്രസിഡന്റ് ടി ആർ രഘുനാഥ് ആദ്യനിക്ഷേപം സ്വീകരിച്ചു. കാംകോ മുൻ ചെയർമാൻ സി കെ ശശിധരൻ വ്യാപാരസമുച്ചയം ഉദ്‌ഘാടനം ചെയ്‌തു. കാപ്‌കോസ് ചെയർമാൻ കെ എം രാധാകൃഷ്‌ണൻ, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് എം എൻ മുരളീധരൻ നായർ, ജില്ലാ പഞ്ചായത്തംഗം സുമ എബി, എ എം തന്പി, കെ ഡി സുഗതൻ, കെ സി പീറ്റർ, എസ് നസീർ, ജയമ്മ പോൾ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പ്രൊഫ. ടോമിച്ചൻ ജോസഫ് സ്വാഗതവും ബാങ്ക് സെക്രട്ടറി ടി കെ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.










0 comments