വാഹനമിടിച്ച് മരണം
42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കോട്ടയം ഇൻഷുറൻസില്ലാത്ത ഇന്നോവ കാർ ഇടിച്ച് 19കാരൻ മരിച്ച സംഭവത്തിൽ കാറിന്റെ ഉടമസ്ഥയും വണ്ടിയോടിച്ചയാളും ചേർന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണൽ വിധിച്ചു. 2023 മാർച്ച് 27 വൈകിട്ട് 4.25നായിരുന്നു അപകടം. എൻഎച്ച് 183ൽ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേയ്‌ക്ക് ഓടിച്ചു വന്ന ഇന്നോവ കാർ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിനു സമീപം തെറ്റായ വശത്തുകൂടി കയറി എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച നട്ടാശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ വേണു അപകടത്തിൽ മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിൽ കൊഴിയാത്താനത്തു സമീർമൻസിൽ ബിനീതയുടെ ഉടമസ്ഥതയിലുള്ള കാർ ഓടിച്ചിരുന്നത് 19 വയസുള്ള മകൻ നബീൽ ബഷീർ ആയിരുന്നു. അപകടത്തിന് തലേദിവസം അർധരാത്രി വരെ കാറിന് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നു. ഹർജിക്കാർക്കുവേണ്ടി അഡ്വ. വി ബി ബിനു ഹാജരായി.










0 comments