ad
Deshabhimani

കാസര്‍കോട് ബംഗാൾ സ്വദേശിയെ കുത്തിക്കൊല്ലാൻ ശ്രമം; സുഹൃത്തിനെതിരെ കേസ്

stabbed to death
വെബ് ഡെസ്ക്

Published on Jul 21, 2026, 10:40 PM | 1 min read

കാഞ്ഞങ്ങാട്: ബംഗാൾ സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. വടകരമുക്കിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ഉത്തം ദത്തിനാണ് (22) കുത്തേറ്റത്. ഒപ്പം താമസിക്കുന്ന ഇമാനുൾ എന്നയാളാണ് ഉത്തം ദത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.


വയറിൽ ആഴത്തിൽ മുറിവേറ്റ ദത്തിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ ഇമാനുൾ വഴക്കുണ്ടാക്കിയപ്പോൾ പുറത്തുപോകാൻ ദത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home