ad
Deshabhimani

അന്യായ സ്ഥലംമാറ്റം: ജീവനക്കാരുടെ പ്രക്ഷോഭം തുടരുന്നു

എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ വികാസ് ഭവനിൽ നടക്കുന്ന ധർണ ചൊവ്വാഴ്‌ച 
എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ വികാസ് ഭവനിൽ നടക്കുന്ന ധർണ ചൊവ്വാഴ്‌ച 
എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 11:53 PM | 1 min read

തിരുവനന്തപുരം

രാഷ്ട്രീയപ്രേരിത മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, പൊതുസ്ഥലംമാറ്റം നടപ്പാക്കുക, സ്ഥാനക്കയറ്റം ഉടൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ വികാസ് ഭവനിൽ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭം തുടരുന്നു. ചൊവ്വാഴ്‌ച ധർണ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അജയൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ ട്രഷറർ സി വി ഹരിലാൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home