Deshabhimani

കുട്ടികൾക്ക് മിഠായി മധുരം

president

കോട്ടയം പൊലീസ് പരേഡ് മൈതാനിയിലേക്ക്‌ പോകാനായി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാഹനവ്യൂഹം കോട്ടയം ബേക്കർ ജങ്ഷനിലൂടെ കടന്നുപോയപ്പോൾ കൈവീശി അഭിവാദ്യം ചെയ്യുന്ന ബേക്കർ ജിഎച്ച്‌എസിലെ വിദ്യാർഥികൾ ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

avatar
സ്വന്തം ലേഖകൻ

Published on Oct 25, 2025, 12:56 AM | 1 min read

കുമരകം

കുമരകത്തുനിന്ന്‌ രാവിലെ 10.32നാണ്‌ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വാഹനവ്യൂഹം ഹോട്ടൽ താജിന്റെ ഗേറ്റ്‌ കടന്ന്‌ പുറത്തേക്ക്‌ വന്നത്‌. രാഷ്‌ട്രപതിയെ കാണാൻ വഴിനീളെ ആളുകൾ. എല്ലാവരോടും കാറിലിരുന്ന്‌ കൈവീശിയും കൈകൂപ്പിയും നന്ദി അറിയിച്ചു. കുമരകം ചന്തക്കവലയിൽ വാഹനം എത്തിയപ്പോൾ നിർത്തി കാത്തുനിന്നവരുടെ അടുത്തേക്ക്‌ രാഷ്‌ട്രപതിയെത്തി. അവർക്ക്‌ കൈകൂപ്പി നന്ദി. തങ്ങളുടെ നാട്ടിൽ രാജ്യത്തിന്റെ പ്രഥമവനിത എത്തിയതിന്റെ സന്തോഷം നാട്ടുകാരിൽ. തുടർന്ന്‌ ഇല്ലിക്കൽ കവലയിൽ എത്തിയപ്പോൾ കാണാൻ കാത്തുനിന്ന കുട്ടികളെ കണ്ട്‌ വാഹനം നിർത്തി അവർക്കിടയിലേക്ക്‌. കൈ നിറയെ ചോക്ലേറ്റ്‌ എടുത്ത്‌ കുട്ടികൾക്ക്‌ നൽകി ചിരിച്ച്‌ വർത്തമാനം പറഞ്ഞു. കിളിരൂർ ഗവ. യുപി സ്‌കൂളിലെ കുട്ടികളായിരുന്നു. കോട്ടയം ട‍ൗണിലെത്തിയപ്പോൾ ബേക്കർ ജങ്‌ഷനിൽ കാത്തുനിന്ന ബേക്കർ സ്‌കൂളിലെ കുട്ടികൾ ആവേശത്തോടെ അഭിവാദ്യംചെയ്‌ത്‌ കൈകൊട്ടി ആവേശം അറിയിച്ചു. തിരിച്ച്‌ കാറിലിരുന്ന്‌ കൈ വീശിയും ‘പറക്കും ഉമ്മ’ നൽകിയും പ്രത്യഭിവാദ്യംചെയ്‌തു. രാഷ്‌ട്രപതിയുടെ വാഹനം പരേഡ്‌ ഗ്ര‍ൗണ്ടിലേക്ക്‌ നീങ്ങി. താജിലെ 24–ാം നമ്പർ മുറിയിലാണ്‌ രാഷ്‌ട്രപതി താമസിച്ചത്‌. മരുമകൻ ഗണേഷ്‌ ചന്ദ്ര ഹോംബ്രോം തൊട്ടടുത്ത മുറിയിൽ താമസിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറും മന്ത്രി വി എൻ വാസവനും തൊട്ടടുത്ത മുറികളിലുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home