ad
Deshabhimani

തീർക്കണം 
‘ഈ രാക്ഷസന്മാരെ’

In agriculture

ആഫ്രിക്കൻ ഒച്ച്

avatar
ധനേഷ്‌ ഓമനക്കുട്ടൻ

Published on Jul 17, 2025, 01:46 AM | 2 min read

ഏറ്റുമാനൂർ

കാർഷികമേഖലയിൽ നാശംവിതച്ച് ആഫ്രിക്കന്‍ ഒച്ച്‌. രാക്ഷസ ഒച്ചുകൾ എന്നറിയപ്പെടുന്ന ഇവ അപ്പർ കുട്ടനാടൻ മേഖലയായ നീണ്ടൂരിലും അയ്‌മനത്തും വ്യാപകമായതോടെ കർഷകർ ഭീതിയിലായി. പച്ചക്കറികൾ, കപ്പ, വാഴ തുടങ്ങിയവ നശിപ്പിക്കുകയാണ്‌. പായലുകള്‍, അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍, പേപ്പര്‍, തടി, ചെറിയ കല്ലുകള്‍, കോണ്‍ക്രീറ്റ് കഷ്‌ണങ്ങള്‍ തുടങ്ങിയവയിൽ പറ്റിപ്പിടിച്ചാണ്‌ ഇവ ആഹാരം കണ്ടെത്തുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തുകയാണ്‌. മനുഷ്യർക്കും ഭീഷണിയാണ്‌. ഒച്ചിന്റെ ശരീരത്തിലുള്ള വിര മനുഷ്യരില്‍ മസ്‌തിഷ്‌ക ജ്വരം ഉണ്ടാക്കും. ഇതിലെ ബാക്ടീരിയയുടെ സാന്നിധ്യം പ്രതിരോധശേഷി കുറഞ്ഞ ആളുകളില്‍ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും. കിഴക്കൻ ആഫ്രിക്കയാണ്‌ സ്വദേശം. ഇന്ത്യയില്‍ 1847ല്‍ പശ്ചിമ ബംഗാളിലും കേരളത്തില്‍ 1970കളില്‍ പാലക്കാടുമാണ് കണ്ടുതുടങ്ങിയത്. 2005 മുതല്‍ മറ്റ് ജില്ലകളിലുമെത്തി. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ആലപ്പുഴയിലും കോട്ടയത്തും കണ്ടെത്തിയത്‌. തളിക്കാം, 
പുകയിലക്കഷായം കീടനാശിനികള്‍ ഉപയോഗിച്ചാൽ പൂര്‍ണമായി ഒച്ച്‌ നിയന്ത്രണം സാധ്യമല്ല. നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ നിരത്തണം. ഒച്ചുകളെ തോടുപൊട്ടിച്ച് താറാവിനോ കോഴിക്കോ തീറ്റയായി നൽകാം. അല്ലെങ്കില്‍ നശിപ്പിക്കാം. പുകയിലക്കഷായം, തുരിശ് മിശ്രിതം എന്നിവ തളിച്ച് കൊല്ലാനാണ് സംസ്ഥാന വനഗവേഷണ കേന്ദ്രംപറയുന്നത്‌. 25 ഗ്രാം പുകയില ഒന്നരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്ററാക്കി അരിച്ച് തണുപ്പിക്കുക. ഒരുലിറ്റര്‍ വെള്ളത്തില്‍ 60 ഗ്രാം തുരിശ് ലയിപ്പിക്കുക. ഇവ കൂട്ടിക്കലര്‍ത്തി ഒച്ചുകളുടെ മേല്‍ തളിക്കുക. മെറ്റാൽഡിഹൈഡ്‌ കീടനാശിനി വെള്ളത്തില്‍ ചേർത്തും ഉപയോഗിക്കാം– നീണ്ടൂർ കൃഷി ഓഫീസർ അനിറ്റ് സിറിയക്ക് പറഞ്ഞു. പച്ചക്കറി 
മുഴുവൻ നശിപ്പിച്ചു വീട്ടിലെ ആവശ്യത്തിനാണ്‌ പച്ചക്കറി കൃഷിയുണ്ടാക്കിയത്‌. നേരം വെളുത്തപ്പോൾ എല്ലാം നശിച്ചു. വെണ്ട, വഴുതന, ചീര, പയർ, ഇഞ്ചി തുടങ്ങി എല്ലാം ഒച്ച്‌ നശിപ്പിച്ചു. ദിവസവും നാൽപ്പതോളം ഒച്ചുകളെയാണ്‌ പെറുക്കിമാറ്റുന്നത്‌. ഓരോ ദിവസവും എണ്ണം കൂടുന്നു. മോഹനചന്ദ്രൻ നായർ മൂഴിക്കുളങ്ങര, നീണ്ടൂർ കഷ്ടപ്പെട്ടത്‌ 
വെറുതെയായി മൂഴിക്കുളങ്ങര പാറേപ്പള്ളി ഭാഗത്ത്‌ അമ്പതേക്കറിൽ പ്രതീക്ഷ ജെഎൽജിക്ക്‌ കീഴിൽ ഞങ്ങൾ സംഘം ചേർന്നാണ്‌ കൃഷി ചെയ്‌തത്‌. കപ്പ, ഇഞ്ചി, മഞ്ഞൾ, വെണ്ട തുടങ്ങിയതെല്ലാം നശിപ്പിച്ചു. ഇത്രയുംനാൾ കഷ്ടപ്പെട്ടത്‌ വെറുതെയായി. ചന്ദ്രിക രാജൻ പ്രതീക്ഷ ജെഎൽജി അംഗം, 
പാറേപ്പള്ളി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home