Deshabhimani

കൂൺ നിറയും കുന്നോളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2025, 01:27 AM | 1 min read

കോട്ടയം

കൂൺകൃഷിയിലേക്ക് കർഷകരെയും സംരംഭകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നു. വൈക്കം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളെയാണ് ഹോർട്ടികൾച്ചർ മിഷൻ രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. പോഷകസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിൽ കൂണിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കൂൺഗ്രാമം. സംസ്ഥാന കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മുഖേനയാണ്‌ പദ്ധതി യാഥാർഥ്യമാക്കുന്നത്‌. രണ്ടാം ഘട്ടത്തിലാകെ 50 നിയോജകമണ്ഡലങ്ങളിലാണ്‌ കൂൺ ഗ്രാമം ഒരുങ്ങുക. ആദ്യഘട്ടത്തിൽ 20 നിയോജകമണ്ഡലങ്ങളിൽപ്പെട്ട ഓരോ കാർഷിക ബ്ലോക്കുകളിലായിരുന്നു പദ്ധതിക്ക്‌ തുടക്കമിട്ടത്. കടുത്തുരുത്തി ബ്ലോക്കിലാണ് ജില്ലയിലെ ആദ്യ കൂൺഗ്രാമം ഒരുക്കിയത്‌. ഇത് വിജയം നേടിയതോടെയാണ്‌ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം, കർഷക കുടുംബങ്ങളുടെ ഉപജീവനത്തിന് അധികവരുമാനം, പോഷകസുരക്ഷ എന്നിവയ്‌ക്കൊപ്പം ഒരു ബിസിനസ് സംരംഭം എന്ന രീതിയിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുക കൂടിയാണ്‌ പദ്ധതിയുടെ ലക്ഷ്യം. 100 ചെറുകിട കൂൺ ഉൽപാദന യൂണിറ്റുകളും രണ്ട് വൻകിട കൂൺ ഉൽപാദന യൂണിറ്റുകളും ഒരു കൂൺ വിത്തുൽപാദന യൂണിറ്റും മൂന്ന് കൂൺ സംസ്‌കരണ യൂണിറ്റുകളും രണ്ട് പായ്ക്കിങ് ഹൗസുകളും 10 കമ്പോസ്റ്റ് ഉൽപാദന യൂണിറ്റുകളും പരിശീലന പരിപാടികളും ചേർന്നതാണ് സമഗ്ര കൂൺഗ്രാമം പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home